ആ സദ്യ നോക്കിയിരിക്കേണ്ട ! പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്റെയും വിവാഹം ഉടനില്ലെന്ന് വിവരം; ഞെട്ടലോടെ ബോളിവുഡ്…

ലോകം ഉറ്റുനോക്കുന്ന പ്രിയങ്കാ ചോപ്ര-നിക് ജോനാസ് വിവാഹം ഉടന്‍ നടക്കില്ലെന്നു സൂചന. വിവാഹം ഉടന്‍ വേണ്ടെന്നാണു പ്രിയങ്കയുടെയും നിക്കിന്റെയും തീരുമാനമെന്നു അടുത്തവൃത്തങ്ങള്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും അവര്‍ ഏറ്റെടുത്ത ജോലികള്‍ തീര്‍ക്കാനുള്ള തിരക്കിലാണ്. അതെല്ലാം കഴിഞ്ഞ ശേഷം അടുത്ത വര്‍ഷം മാത്രമേ വിവാഹമുണ്ടാകൂ എന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതിനിടെ നവംബര്‍ 29ന് സുഹൃത്തുക്കള്‍ക്കായി സംഗീത വിരുന്നൊരുക്കാന്‍ നിക് ജോനാസും പ്രിയങ്ക ചോപ്രയും തീരുമാനിച്ചിട്ടുണ്ട്.

വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിക് ജോനാസും പ്രിയങ്കയും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്നായിരുന്നു നിക്കിന്റെ സഹോദരന്‍ ജോ ജോനാസ് അറിയിച്ചത്. കുഞ്ഞിനെ കുറിച്ചുള്ള ചിന്തകൂടി പ്രിയങ്ക പങ്കുവച്ചതോടെ താരത്തിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലായിരുന്നു ആരാധകര്‍.
ഡിസംബറില്‍ ജോധ്പൂരില്‍ വച്ചു വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനനുസരിച്ചായിരിക്കും വിവാഹം.ഓഗസ്റ്റില്‍ പ്രിയങ്കയുെട മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ഇന്ത്യന്‍ ആചാരപ്രകാരമായിരുന്നു ചടങ്ങ്. പുതിയ വാര്‍ത്ത ബോളിവുഡിലാകെ ഞെട്ടലുളവാക്കിയിരിക്കുകയാണ് ഇപ്പോള്‍.

Related posts