ഇന്ന് തീവ്രമഴ മുന്നറിയിപ്പ്; ഇടുക്കിയിലെ മലയോര മേഖലകളില്‍ രാത്രിയാത്രകള്‍ നിരോധിച്ചു, മലപ്പുറത്ത് മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ൽ മരിച്ചവരുടെ എണ്ണം അഞ്ചായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തീവ്രമഴ്ക്കുള്ള മുന്നറിയിപ്പ് നല്‍കി കലാവസ്ഥാ കേന്ദ്രം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും ഉള്ളതിനാല്‍ ഇടുക്കിയില്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്രകള്‍ നിരോധിച്ചു. വൈകിട്ട് ഏഴ് മുതല്‍ രാവിലെ ആറു വരെയാണ് നിയന്ത്രണം. അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങള്‍ അടച്ചിടാനും നിര്‍ദേശം നല്‍കി. മൂന്നാറില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ പഴയ മൂന്നാറില്‍ നിന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. വാഹനങ്ങള്‍ സിഎസ്‌ഐ പള്ളിക്ക് സമീപത്തുനിന്നു ഗ്യാപ്പ് റോഡില്‍ പ്രവേശിച്ച ശേഷം പൊലിസ്…

Read More