ഫി​റോ​സാ​ബാ​ദ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ ഒ​ന്നാം വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നും മ​ക​നു​മെ​തി​രെ പ​രാ​തി

ഫി​റോ​സാ​ബാ​ദ്: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നും മ​ക​നു​മെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം. മെ​യി​ൻ​പു​രി സ്വ​ദേ​ശി​നി​യാ​യ പ്രീ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും മ​ക​നു​മെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വി​ശ്യ​പ്പെ​ട്ട് കു​ടും​ബം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. പ്രീ​തി ഫി​റോ​സാ​ബാ​ദ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഹോ​സ്റ്റ​ലി​ലെ മ​റ്റ് വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നാ​യി മെ​സി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് പ്രീ​തി​യെ കാ​ണാ​താ​യ വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പൊ​ലി​സ് പു​ല​ർ​ച്ചെ 2.30ന് ​പ്രീ​തി പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സു​രേ​ഷ് ദാ​ക്ഷും മ​ക​ൻ യാ​ഷും ചേ​ർ​ന്ന് പ്രീ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സ​ഹോ​ദ​ര​ൻ രോ​ഹി​ത് ആ​രോ​പി​ച്ച​ത്. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മൃ​ത​ദേ​ഹ​വു​മാ​യി റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട​തോ‌​ടെ​യാ​ണ് കു​ടും​ബം ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

Read More