പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടമായ കാഷ്മീരി യുവാവ് ! മുന്‍ പാക് ഹൈ കമ്മീഷണര്‍ക്ക് കൊലമാസ് മറുപടിയുമായി ജോണി സിന്‍സ്…

പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ് കാഴ്ച നഷ്ടമായ കാഷ്മീരി യുവാവ് എന്നു വിശേഷിപ്പിച്ച് പോണ്‍ സൂപ്പര്‍താരം ജോണി സിന്‍സിന്റെ ചിത്രം ട്വീറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുന്‍ ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനു മറുപടിയുമായി താരം. ‘തന്റെ കാഴ്ചയ്ക്കു കുഴപ്പമൊന്നുമില്ല. എന്തായാലും എന്റെ നന്ദി’ എന്ന സിന്‍സിന്റെ റിട്വീറ്റും വൈറലായതോടെ ബാസിതിനെ ട്രോളിക്കൊല്ലുകയാണ് ആളുകള്‍. നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള കാഷ്മീരികള്‍ പെല്ലറ്റ് ആക്രമണം നേരിടുന്നുവെന്ന് ആരോപിച്ചായിരുന്നു ബാസിതിന്റെ ട്വീറ്റ്. പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ട അനന്ത്‌നാഗ് സ്വദേശി യൂസഫ് എന്ന വാചകത്തിനൊപ്പം ചേര്‍ത്ത പടം ജോണി സിന്‍സിന്റേതായിരുന്നു. ട്വീറ്റ് വൈറലായതോടെ അതിലെ മണ്ടത്തരം വ്യക്തമാക്കി പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് രംഗത്തെത്തി. ഒന്നും വിശ്വസിക്കാനാവാത്ത കാലം എന്നു കൂടി നൈല ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഇതിനു പിന്നാലെ അബ്ദുല്‍ ബാസിത് ഈ കുറിപ്പ് നീക്കം ചെയ്തു. എന്നാല്‍ ട്വീറ്റിനു മറുപടിയായി പോണ്‍ താരം…

Read More

പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപെട്ട കാഷ്മീരി യുവാവ് ! പോണ്‍ താരം ജോണി സിന്‍സിന്റെ ചിത്രം പങ്കുവച്ച് പാക് മുന്‍ ഹൈകമ്മീഷണര്‍; പൊങ്കാലയിട്ട് സൈബര്‍ ലോകം…

കാഷ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള വിരട്ടലും വിവാദ പ്രസ്താവനകളും നിര്‍ബാധം തുടരുകയാണ്. കാഷ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് പങ്കുവച്ച ട്വീറ്റിന് പൊങ്കാലയിടുകയാണ് സൈബര്‍ ലോകം ഒന്നടങ്കം. കാഷ്മീരിലേതെന്ന് തെറ്റിദ്ധരിച്ച് പോണ്‍ താരം ജോണി സിന്‍സിന്റെ ചിത്രവും പോണ്‍ സിനിമയിലെ ഒരു ചിത്രവും ഉള്‍പ്പെടുത്തിയാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തത്. അനന്ത്‌നാഗില്‍ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ചനഷ്ടപ്പെട്ടയാള്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇദ്ദേഹം ട്വിറ്ററില്‍ കുറിപ്പിട്ടത്. ട്വീറ്റ് വൈറലായതോടെ പിന്നിലെ മണ്ടത്തരം വ്യക്തമാക്കി പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് രംഗത്തെത്തി. ഇതിന് പിന്നാലെ അബ്ദുള്‍ ബാസിത് ഈ കുറിപ്പ് നീക്കം ചെയ്തു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ പാക്കിസ്ഥാന്‍ ഇന്ത്യന്‍സ്ഥാനപതിയെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കുറയ്ക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തില്‍ കാഷ്മീര്‍ ചര്‍ച്ചാ വിഷയമാക്കാന്‍ പാകിസ്ഥാന്‍ നടത്തിയ ശ്രമങ്ങളെല്ലാം അമ്പേ പരാജയപ്പെടുകയും ചെയ്തിരുന്നു. കാഷ്മീര്‍ ഇന്ത്യയുടെ…

Read More