ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ ആ​ധാ​റും പാ​ന്‍ കാ​ര്‍​ഡും ഒ​ന്നും നോ​ക്കാ​നാ​കി​ല്ല ! പീ​ഡ​ന​ക്കേ​സി​ല്‍ കോ​ട​തി വി​ധി പ​റ​ഞ്ഞ​തി​ങ്ങ​നെ…

ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​രം ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​മ്പോ​ള്‍ പ​ങ്കാ​ളി​യു​ടെ ജ​ന​ന​ത്തീ​യ​തി ജു​ഡീ​ഷ്യ​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​രീ​ക്ഷ​ണ​വു​മാ​യി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ല്‍ പ്ര​തി​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​വേ​യാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യു​ള്ള ശാ​രീ​രി​ക​ബ​ന്ധ​ത്തി​ന് മു​ന്‍​പ് പ​ങ്കാ​ളി​യു​ടെ പ്രാ​യം അ​റി​യു​ന്ന​തി​നാ​യി ആ​ധാ​ര്‍ കാ​ര്‍​ഡോ പാ​ന്‍ കാ​ര്‍​ഡോ സ്‌​കൂ​ള്‍ രേ​ഖ​ക​ളോ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നി​ല്ലെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. പെ​ണ്‍​കു​ട്ടി സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ള്‍ പ്ര​കാ​രം മൂ​ന്ന് വ്യ​ത്യ​സ്ത ജ​ന​ന​തീ​യ​തി​ക​ളാ​ണു​ള്ള​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ആ​ധാ​ര്‍ കാ​ര്‍​ഡി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 01- 01- 1998 എ​ന്ന ജ​ന​ന​തീ​യ​തി പ്ര​കാ​രം പീ​ഡ​നം ന​ട​ന്ന സ​മ​യം പെ​ണ്‍​കു​ട്ടി പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​രു​ന്നു എ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റി​സ് ജ​സ്മീ​ത് സിം​ഗി​ന്റേ​താ​ണ് വി​ധി. 2019ലും 2021​ലും ന​ട​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ള്‍​ക്ക് ഏ​പ്രി​ലി​ലാ​ണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​ത്ര​യും കാ​ല​താ​മ​സ​മു​ണ്ടാ​യ​തി​ന് പ​രാ​തി​ക്കാ​ര്‍ തൃ​പ്തി​ക​ര​മാ​യ കാ​ര​ണ​ങ്ങ​ളൊ​ന്നും ബോ​ധി​പ്പി​ക്കു​ന്നി​ല്ല. ഇ​ത് ഹ​ണി ട്രാ​പ്പിം​ഗ് കേ​സാ​ണെ​ന്നാ​ണ് പ്ര​ഥ​മാ​ദൃ​ഷ്ട്യാ മ​ന​സി​ലാ​കു​ന്ന​ത്. 2019 മു​ത​ല്‍ പ്ര​തി​യു​മാ​യി…

Read More

നന്നായി…ഇനി നല്ല രീതിയില്‍ തുപ്പാമല്ലോ ! പുകയില, മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതിനെതിരേ തുറന്നടിച്ച് ജാവേദ് അക്തറും രവീണ ടണ്ടനും…

പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും മദ്യശാലകളിലൂടെയുള്ള മദ്യവിതരണവും പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ആഞ്ഞടിച്ച് ബോളിവുഡ് താരം രവീണ ടണ്ടണും ഗാനരചയിതാവ് ജാവേദ് അക്തറും. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ മെയ് 17വരെ നീട്ടിക്കൊണ്ട് വെള്ളിയാഴ്ച പ്രഖ്യാപിച്ച നിരവധി ഇളവുകളുടെ ഭാഗമായാണ് മദ്യവില്‍പ്പന ശാലകള്‍ അടക്കം തുറക്കാനുള്ള തീരുമാനം. ”പാന്‍, ഗുട്ക കടകള്‍ക്ക് യായ്..നന്നായി, തുപ്പല്‍ വീണ്ടും ആരംഭിക്കട്ടെ…അതിയശകരം!” എന്നാണ് എഎന്‍ഐയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് രവീണ ടണ്ടണ്‍ ട്വിറ്ററില്‍ കുറിച്ചത്. ‘ലോക്ഡൗണിനിടെ മദ്യശാലകള്‍ തുറക്കുന്നത് വിനാശകരമായ ഫലങ്ങള്‍ മാത്രമേ നല്‍കുകയുള്ളു. ഇപ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. മദ്യം കൂടി നല്‍കുമ്പോള്‍ ഈ ദിവസങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ അപകടകരമാകും” എന്നായിരുന്നു ജാവേദ് അക്തറിന്റെ ട്വീറ്റ്.

Read More