ന്യൂഡൽഹി: മണിപ്പുർ കലാപത്തിനിടെ മൂന്നു സ്ത്രീകളെ നഗ്നരായി നടത്തിച്ച കേസിലെ പ്രതികളിൽ ഒരാൾ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിലെത്തി. കേസിലെ വിചാരണനടപടികൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. വിചാരണനടപടികൾ അതിവേഗം പൂർത്തിയാക്കാൻ സുപ്രീംകോടതിയിൽനിന്ന് കർശന നിർദേശമുണ്ടായിരുന്നിട്ടും അതു പാലിക്കുന്നില്ലെന്നും ഹർജിയിൽ ആരോപണമുണ്ട്. മൂന്ന് ഇരകളിൽ ഒരാളുടെ വിസ്താരം മാത്രമാണ് ഇതുവരെ പൂർത്തിയായതെന്നും മറ്റൊരാളുടെ വിസ്താരം നടന്നുവരികയാണെന്നും ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കി. അതേസമയം, വിസ്താരം പൂർത്തിയാക്കാൻ വിചാരണക്കോടതി അടുത്തടുത്ത ദിവസങ്ങളിൽ തീയതി നിശ്ചയിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ രാഹ താക്കറെ അറിയിച്ചു. വിസ്താരവേളയിൽ മൂന്നാം ഇരയെ കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷനു നിർദേശം നൽകിയ സുപ്രീംകോടതി, തുടർന്നുള്ള ദിവസങ്ങളിൽ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും വ്യക്തമാക്കി. മണിപ്പുരിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടർന്ന് 2023 മേയ് നാലിനാണ് ആൾക്കൂട്ടങ്ങൾക്കിടയിലൂടെ മൂന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം നടക്കുന്നത്. രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യത്തിനിടയിൽ രണ്ടു സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയാകകയും…
Read More