പെഗാസസ് ആള് നിസാരക്കാരനല്ല ! മിസ്ഡ് കോള്‍ വഴിവരെ ഫോണിലെത്തും; സകല വിവരങ്ങളും ചോര്‍ത്തിയ ശേഷം സ്വയം നശിക്കും…

ഗ്രീക്ക് മിത്തോളജിയിലെ പറക്കും കുതിരയാണ് പെഗാസസ്. കൈമേറയെ കൊല്ലാന്‍ സഹായിച്ചതുള്‍പ്പെടെയുള്ള പെഗാസസിന്റെ വീരകഥകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇപ്പോള്‍ സകലരുടെയും ഉറക്കം കെടുത്തുന്നത് മറ്റൊരു പെഗാസസ് ആണ്. ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ച മാല്‍വെയറാണ് ഈ പെഗാസസ്. കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി മുന്നൂറിലേറെപ്പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ പെഗാസസ് അത്ര നിസ്സാരക്കാരനല്ല. േ ഫാണ്‍ വിവരങ്ങള്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് 2016 മുതല്‍ തന്നെ വിവാദത്തിലായ ഇസ്രയേല്‍ കമ്പനിയാണ് എന്‍എസ്ഒ. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഫോണിലേക്ക് ഇമെയില്‍ വഴിയോ എസ്എംഎസ് വഴിയോ വാട്‌സാപ് വഴിയോ പ്രോഗ്രാം കോഡുകള്‍ കടത്തിവിട്ട് പൂര്‍ണമായി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിവുള്ള മാല്‍വെയറാണ് പെഗാസസ്. മിസ്ഡ്‌കോള്‍ വഴി പോലും മറ്റൊരു ഫോണിനെ ആക്രമിക്കാന്‍ പെഗാസസിന് സാധിക്കും. വിവരങ്ങള്‍ ചോര്‍ത്തേണ്ട ഫോണില്‍ എത്തിയാല്‍ ഉപയോക്താവിന് ഒരു സംശയത്തിനും ഇടനല്‍കാതെ ചോര്‍ത്തല്‍ ആരംഭിക്കും.…

Read More