അവിടെയും ഓകെ, ഇവിടെയും ഓകെ; ഇനി തീയതി നിശ്ചയിച്ചാല്‍ മതി; പേളിയുടെ വീട്ടുകാര്‍ക്കു പിന്നാലെ തന്റെ വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചെന്ന് ശ്രീനിഷ്…

മലയാളം ബിഗ്‌ബോസിന്റെ അവസാന റൗണ്ട് വരെ മികച്ച രീതിയില്‍ മത്സരിച്ചശേഷമായിരുന്നു പേളിമാണി സാബുമോന്റെ മുമ്പില്‍ പരാജയമണിഞ്ഞത്. ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം. ഗെയിമിനു വേണ്ടി ഇരുവരും പ്രണയം അഭിനയിക്കുകയാണെന്ന് ഇരുവര്‍ക്കെതിരേയും ആരോപണമുണ്ടായിരുന്നു. എന്നാല്‍ മത്സരം പുരോഗമിക്കുമ്പോള്‍ എല്ലാ ആരോപണങ്ങളേയും അവര്‍ പ്രണയം കൊണ്ട് പരാജയപ്പെടുത്തി. ബിഗ് ബോസിന് പുറത്ത് എത്തിയ ഉടനെ തന്നെ രണ്ടു പേരും വിവാഹത്തിനായി വീട്ടുകാരോട് സംസാരിക്കാന്‍ ആരംഭിച്ചിരുന്നു.

പേളിയായിരുന്നു ആദ്യം തന്റെ വീട്ടുകാരുടെ സമ്മതം തേടിയത്. അമ്മ വിവാഹത്തിന് സമ്മതിച്ചതായി പേളി സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്റെ വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചതായി അറിയിച്ചിരിക്കുകയാണ് ശ്രീനിഷ്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിഷ് ഇക്കാര്യം പറഞ്ഞത്.”പേളിയുടെ കുടുംബം എന്റെ അച്ഛനും അമ്മയുമായി സംസാരിച്ചു. രണ്ടു കൂട്ടരും ഞങ്ങളുടെ പ്രണയത്തെ അംഗീകരിച്ചു. ഇനി വിവാഹ തീയതി തീരുമാനിക്കണം” ശ്രീനിഷ് പറഞ്ഞു. പേളിയുമായി പ്രണയത്തിലായത് എങ്ങനെയെന്നും ശ്രീനിഷ് മനസു തുറന്നു.

”എങ്ങനെയെന്നറിയില്ല. പേളിയെ എപ്പോഴും നോക്കിയിരിക്കുമായിരുന്നു. അങ്ങനെ നോക്കി നോക്കി പ്രണയത്തിലാവുകയായിരുന്നു. പേളിയുടെ മുഖം കണ്ടാലറിയാം അവളുടെ മനസിലെന്തെന്ന്. അത്രയ്ക്ക് അടുത്തു” ശ്രീനിഷ് കൂട്ടിച്ചേര്‍ത്തു.ബിഗ്‌ബോസിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു പേളി. അവസാന റൗണ്ട് വരെ എത്തിയെങ്കിലും സാബുമോന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ചെറിയ വോട്ടിന്റെ വ്യത്യാസത്തിലാണ് സാബു ബിഗ്‌ബോസ് വിജയി ആയത്. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പ്രണയത്തില്‍ വിജയിച്ച സന്തോഷത്തിലാണ് പേളിയും ശ്രീനിഷും ഇപ്പോള്‍.

View this post on Instagram

❤️ Srini… @srinish_aravind

A post shared by Pearle Maaney (@pearlemaany) on

Related posts