കോണ്‍ഗ്രസുകാരെ ‘ഡാഷ്’ എന്ന് വിശേഷിപ്പിച്ച പിണറായി വിജയന് ചുട്ടമറുപടിയുമായി കണ്ണൂര്‍ എംപി കെ സുധാകരന്‍. പിണറായി വിജയന്‍ അവനവനെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്ന് കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും സുധാകരന്‍ വ്യക്തമാക്കി. ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസുകാരെ പരിഹസിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ഡാഷ്’ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് സിപിഎം പണ്ടേ പറയുന്നതാണ്. അതിനുള്ള തെളിവാണിപ്പോള്‍ നടക്കുന്നത്. എപ്പോഴാണ് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ പറ്റില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം.ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. ”പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ കുറേ…..(ഡാഷ്) പറയാന്‍ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതി”, എന്നായിരുന്നു പിണറായി പറഞ്ഞത്. ആ…
Read MoreTag: pinarayi vijayan
പിണറായി എന്ന വന്‍മരം വീഴുമോ ? സംസ്ഥാന സമിതിയോഗത്തില്‍ മുഖ്യമന്ത്രിയ്ക്ക് രൂക്ഷവിമര്‍ശനം; തിരുത്തല്‍വാദ ഗ്രൂപ്പിനു പിന്നില്‍ വിഎസ് അനുകൂലികളും ഒരു മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍…
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ തെറ്റായിരുന്നെന്നു കാട്ടി സിപിഎം സംസ്ഥാനസമിതി യോഗത്തില്‍ പിണറായിക്കു നേരെ രൂക്ഷമായ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ ഇതു ബാധകമായില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് തള്ളി. സര്‍ക്കാര്‍ നിലപാടിനെതിരേ യോഗത്തില്‍ രൂക്ഷവിമര്‍ശനമുണ്ടായി. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. ഇക്കാര്യം പിന്നീട് നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരോക്ഷമായി സമ്മതിച്ചു. സംസ്ഥാന ശബരിമല പ്രചാരണ വിഷയമാക്കാത്തതു ദോഷമായെന്നാണു വിമര്‍ശനം. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വോട്ടു തേടണമായിരുന്നു. അതിനു സാധിച്ചില്ല. വിശ്വാസികളുടെ നഷ്ടമായ വോട്ട് തിരിച്ചുപിടിക്കാന്‍ പ്രായോഗികമായ പദ്ധതികളണ്ടാകണമെന്നും അഭിപ്രായമുയര്‍ന്നു.രണ്ടു ദിവസമായി നടന്ന യോഗത്തിന്റെ ആദ്യദിനം തന്നെ സി.പി.എം. ദേശീയ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സമിതിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിണറായി വിജയനെതിരേ പാര്‍ട്ടിയില്‍ തിരുത്തല്‍വാദഗ്രൂപ്പ് രൂപപ്പെട്ടുവെന്നു വ്യക്തമാകുന്നതാണു യോഗമെന്നാണു വിവരം. വി.എസ്. അനുകൂലികളും ഒരു മന്ത്രിയും…
Read Moreകനല്‍ അണച്ചത് ശബരിമലയിലെ കടുംപിടിത്തം ! പല ചോദ്യങ്ങള്‍ക്കും പിണറായി ഇനി മറുപടി പറയേണ്ടി വരും; ഹൈന്ദവ സമുദായത്തിലെ വലിയൊരു വിഭാഗം പാര്‍ട്ടിയെ കൈവിട്ടു;യുഡിഎഫിന്റെ വിജയശില്‍പ്പി പിണറായിയോ ?
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ വരും ദിവസങ്ങളില്‍ ചോദ്യങ്ങള്‍ നീളുക പിണറായിയുടെ നേര്‍ക്ക്. വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലും മുന്നണിയിലും പിണറായിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടേക്കാം. ശബരിമല വിഷയത്തില്‍ വടി കൊടുത്ത് അടി മേടിക്കുകയായിരുന്നു പിണറായി എന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. ശബരിമല വിഷയത്തില്‍ പിണറായി സ്വീകരിച്ച കടുംപിടിത്തം ഹൈന്ദവ സമുദായത്തിലെ വലിയൊരു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന ആരോപണവും നേരിടേണ്ടി വന്നേക്കാം. ഇത് പ്രയോജനം ചെയ്തത് യുഡിഎഫിനാണെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്. ന്യൂനപക്ഷ ഏകീകരണമുണ്ടാവുമെന്ന് കണക്കുകൂട്ടിയെങ്കിലും അത് തങ്ങള്‍ക്ക് പ്രതികൂലമാവുമെന്ന് മുന്‍കൂട്ടിക്കാണാന്‍ സിപിഎമ്മിനായില്ല. ശബരിമല വിഷയം കത്തി നില്‍ക്കുമ്പോള്‍ തന്നെ പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും പാര്‍ട്ടിയില്‍ പിണറായി ശക്തനായ സാഹചര്യത്തില്‍ വിമര്‍ശിക്കപ്പെടാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റു വാങ്ങിയതോടെ പിണറായി വിരുദ്ധര്‍ പലരും തലപൊക്കിയേക്കാം. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ബംഗാളിലും ത്രിപുരയിലുമെല്ലാം…
Read Moreഞാന്‍ ആരാണെന്നാ നീയൊക്കെ കരുതിയത് ! മുന്‍ നിരയില്‍ ഇരിപ്പിടം നല്‍കാഞ്ഞതില്‍ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; എല്ലാം കണ്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി; ദുബായിലെ ലോകകേരളസഭയില്‍ നടന്ന നാണിപ്പിക്കുന്ന സംഭവങ്ങള്‍ ഇങ്ങനെ…
ദുബായ്: ലോക കേരളസഭയുടെ രണ്ടാം പതിപ്പിനിടെ വേദിയില്‍ നടന്ന സംഭവങ്ങള്‍ കേരളാ സര്‍ക്കാരിന് ആകെ അപമാനകരമായി. പ്രവാസി മലയാളികളുടെ നിക്ഷേപം ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലോക കേരളാസഭയില്‍ കല്ലുകടിയായത് ചീഫ് സെക്രട്ടറി ടോം ജോസിന്റെ പിടിവാശി. ദുബായില്‍ നടന്ന ലോകകേരള സഭാ വേദിയിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് മുന്‍നിരയില്‍ ഇരിപ്പിടം ലഭിക്കാത്തിനെ തുടര്‍ന്ന് സദസിനെ ഇളക്കിമറിച്ചത്. ഇന്നലെ യു.എ.ഇ സമയം 3.45ന് ദുബായി എത്തിസലാത്ത് അക്കാദമിയില്‍ നടന്ന ലോകകേരള സഭയുടെ സമാപന ചടങ്ങിലാണ് ടോം ജോസ് കസേരയ്ക്കായി അടിപിടികൂടിയത്. 3.30ന് നിശ്ചയിച്ചിരുന്ന പരിപാടിയില്‍ അല്‍പ്പം വൈകിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. പിന്നാലെ ചീഫ് സെക്രട്ടറിയും എത്തി. മുഖ്യമന്ത്രി നേരെ വേദിയിലേക്ക് കയറി. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. വ്യവസായികളായ എം.എ.യൂസഫലി, രവി പിള്ള, ആസാദ് മൂപ്പന്‍ തുടങ്ങിയ ഉള്‍പ്പെടുന്നതായിരുന്നു വേദി. സദസില്‍ പ്രമുഖ വ്യവസായികള്‍ക്കായിരുന്നു മുന്‍ഗണന.…
Read Moreപ്രളയാനന്തര ദുരിതമനുഭവിക്കുന്നവരോട് മുണ്ടു മുറുക്കി ഉടുക്കാന്‍ പറഞ്ഞിട്ട് തമ്പ്രാന്മാര്‍ അടിച്ചു പൊളിക്കുന്നു ! പിണറായി സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിനായി മാറ്റിവച്ചിരിക്കുന്നത് ഒമ്പത് കോടി രൂപ; കോടികള്‍ മുടക്കിയുള്ള നവോത്ഥാന സമ്മേളനങ്ങള്‍ കൂടിയാവുമ്പോള്‍ എല്ലാം ശരിയാവും…
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ ഉയര്‍ത്താന്‍ മുണ്ടു മുറുക്കി ഉടുക്കണമെന്ന് ഘോരഘോരം പ്രസംഗിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ കലോത്സവത്തിലും കായികമേളയിലും ചലച്ചിത്ര മേളയിലും എല്ലാം ഇത് നടപ്പാക്കി. എന്ത് വന്നാലും ചെലവ് ചുരുക്കുമെന്ന് വീമ്പു പറച്ചിലിനും ഒട്ടും കുറവില്ലായിരുന്നു. കുട്ടികളില്‍ നിന്ന് പോലും പിരിവെടുത്ത് കലോത്സവങ്ങള്‍ സംഘടിപ്പിക്കേണ്ടതിനെ കുറിച്ച് ചിന്തിച്ച ദിവസങ്ങള്‍. അവസാനം എങ്ങനെയോ ഇതെല്ലാം നടന്നു. പക്ഷേ ഈ ചെലവു ചുരുക്കലും മുണ്ടു മുറുക്കലുമൊന്നും വോട്ട് പിടിത്തം ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് ബാധകമല്ല. സംസ്ഥാനസര്‍ക്കാരിന്റെ ആയിരംദിനാഘോഷത്തിന് ചെലവിടുന്നത് ഒമ്പതുകോടി രൂപ. 20 മുതല്‍ 27 വരെ എല്ലാ ജില്ലകളിലും നടക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് ഇത്രയുംതുക അനുവദിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടാണ് ഈ ആഘോഷങ്ങള്‍. ഒരു കുറവും വരുത്താതെ തന്നെ എല്ലാം നടത്താനാണ് തീരുമാനം. ഇതിനെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഇടതുപക്ഷ വേദിയാക്കി മാറ്റും. ജില്ലാ…
Read Moreപുറമേ പിണറായിയെ വാഴ്ത്തുന്നുണ്ടെങ്കിലും പിന്നില്‍ നിന്നു കുത്താന്‍ അണിയറനീക്കമോ ? സിപിഎമ്മില്‍ പിണറായിക്കെതിരേ രഹസ്യനീക്കമെന്നു സൂചന…
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുറമെ പുകഴ്ത്തുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ പല പ്രമുഖരും പിണറായിക്കെതിരേ രഹസ്യനീക്കം നടത്തുന്നതായി സൂചന. ഒരു കാലത്ത് അച്യുതാനന്ദനെ പുകഴ്ത്തിയ പല ആളുകളും അദ്ദേഹത്തെ പിന്നില്‍ നിന്ന് കുത്തിയിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു പിണറായിയും. ഇപ്പോള്‍ പിണറായിയെയും കാത്തിരിക്കുന്നത് അതേ അവസ്ഥയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നതിനെക്കാള്‍ ബിജെപിക്കെതിരെ തന്റെ ശക്തി തെളിയിക്കുക എന്ന വാശിയാണ് പിണറായിയെ നയിച്ചത്. തങ്ങള്‍ക്കൊപ്പം നിന്നവര്‍ കൂടി അകന്നതായി സിപിഎം കരുതുന്നു. ബിജെപിയ്ക്കാണ് ഇതു നേട്ടമായതെന്നും അവര്‍ കരുതുന്നു. ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിന്റെ മകനും കോട്ടയം എസ്പിയുമായ ഹരിശങ്കറിനെയാണ് പിണറായി ഓപ്പറേഷന്‍ കനകബിന്ദു ഏല്‍പ്പിച്ചിരുന്നത്. ഡിസംബര്‍ 24ന് ശബരിമലയിലെത്തിയ കനകദുര്‍ഗ്ഗയെയും ബിന്ദുവിനെയും അന്നു തന്നെ കോട്ടയം എസ്.പി. പ്രത്യേകം സ്ഥലം കണ്ടത്തി പാര്‍പ്പിച്ചു. ഇതിനെല്ലാം പിണറായിയുടെ ആശീര്‍വാദമുണ്ടായിരുന്നു. എന്നാല്‍ കോടിയേരി ഇക്കാര്യങ്ങളൊന്നും…
Read Moreആദ്യം പ്രസംഗിച്ചതിന് പിന്നെ സ്രാവുകള്‍ക്കൊപ്പം നീന്തിയതിന് ഇപ്പോള്‍ അഴിമതി ആരോപിച്ചും ! ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ പിണറായി വിജയന് നിയമങ്ങള്‍ ഒന്നും ബാധകമല്ല…
എന്തു വിലകൊടുത്തും കേരളത്തിലെ നവോത്ഥാന നായകരുടെ ഇടയില്‍ സ്ഥാനം പിടിക്കാനുള്ള പങ്കപ്പാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതിലിന് സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് ഗീര്‍വാണം വിട്ട അതേ പിണറായി തന്നെയാണ് സ്ത്രീ സുരക്ഷയ്ക്കായി മാറ്റിവച്ചിരിക്കുന്ന 50 കോടി രൂപ വനിതാമതിലിനായി ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നത്. പീഡനക്കേസില്‍പ്പെട്ട ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആളുകളാണ് വനിതാ സംരക്ഷണത്തിനായി മതിലുയര്‍ത്താന്‍ താല്‍പര്യപ്പെടുന്നത്. എന്നാല്‍ നവോത്ഥാന നായകാനാകന്‍ തുനിഞ്ഞ് ഇറങ്ങിയ പിണറായിക്ക് സത്യം പറയുന്നവരോട് തീരെ താല്‍പ്പര്യമില്ല. അഴിമതിക്കെതിരെ ധീരമായ പോരാട്ടം നടത്തിയ ഡിജിപി ജേക്കബ് തോമസിനെ വീണ്ടും സസ്പെന്റ് ചെയ്ത് പുതിയ സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കുകയാണ് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടു നില്‍ക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീട്ടില്‍ ഇരിക്കേണ്ടി വരുമെന്ന സന്ദേശം. വിരമിക്കല്‍ കാലാവധി തീരും വരെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസിനെ വീട്ടിലിരുത്താനാണ് നവോത്ഥാന…
Read Moreശബരിമലയില്‍ കാണുന്നത് കേരളത്തിന്റെ മനസ്സ് ! കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കില്‍ പിണറായിക്ക് ചൊവ്വയിലേക്ക് പോകേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയില്‍ കാണുന്നത് കേരളത്തിന്റെ മനസ്സാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ വികാരം തിരിച്ചറിയാന്‍ മുഖ്യമന്ത്രിയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നും കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ പിണറായി ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്നും ചെന്നിത്തല വ്യക്തമാക്കി. തൊണ്ണൂറ്റി ഒന്‍പത് ശതമാനം വിശ്വാസികളും യുവതി പ്രവേശത്തിനെതിരാണ്. പുനപരിശോധന ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് നിലപാട് പരിഹാസ്യമാണ്. ഒരു നിലപാടിലും ഉറച്ച് നില്‍ക്കാന്‍ ദേവസ്വം ബോര്‍ഡിനാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി ശരിയല്ലെന്ന് തന്നെയാണ് തന്റെ നിലപാടെന്നും ജഡ്ജിമാരെ വിമര്‍ശിക്കുന്നില്ല, മറിച്ച് ഭരണഘടന ഭേദഗതിയിലൂടെയേ വിധിയെ മറികടക്കാനാകൂയെന്നും ചെന്നിത്തല വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനത്തില്‍ പിന്നോട്ടില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്നും…
Read Moreഎടപ്പാള്‍ തീയറ്റര്‍ പീഡനം; ഇരയുടെ അമ്മയുടെ പേര് പരാമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഡിജിപിയ്ക്ക് പരാതി…
തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തീയറ്ററില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പരാമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരയുടെ അമ്മയുടെ പേര് നിയമസഭയില്‍ വെളിപ്പെടുത്തിയെന്നാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പേര് പരാമര്‍ശിച്ചത് പെണ്‍കുട്ടിയെ തിരിച്ചറിയാനിടയാക്കുമെന്നും ഇത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യമാണെന്നും പരാതിയില്‍ പറയുന്നു.
Read Moreമുക്കുവനുള്ള ഫണ്ട് എന്നു പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി കേട്ടത് ”മുക്കുവാനുള്ള” ഫണ്ട് എന്ന് ! മുഖ്യമന്ത്രി പിണറായി വിജയനെതിരേ ട്രോള്‍മഴ; ഹെലികോപ്ടര്‍ ട്രോളുകള്‍ കാണാം…
കൊച്ചി: ഓഖി ദുരിതാശ്വാസ ഫണ്ടെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്ടര്‍ യാത്ര നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ ട്രോളന്മാരെല്ലാം മുഖ്യമന്ത്രിയുടെ പിന്നാലെ കൂടി. ഒരു ഹെലികോപ്ടര്‍ കിട്ടിയിരുന്നെങ്കില്‍…ഓഖി ഫണ്ട് മുഴുവന്‍ ചുറ്റിയടിച്ച് തീര്‍ക്കാമായിരുന്നു. എന്ന അടികുറിപ്പോടെ ജയന്റെ ശരീരവും പിണറായിയുടെ മുഖവും കൂട്ടിച്ചേര്‍ത്ത ട്രോളാണ് ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത്. വിവാദ ഹെലികോപ്ടര്‍ യാത്രയുടെ വിവരങ്ങള്‍ പുറത്തു വന്നതോടെ ഫേസ്ബുക്കിലും പിണറായിയെ കളിയാക്കിയുള്ള കമന്റുകളുടെ ബഹളമാണ്. ക്ഷമിക്കണം, മുക്കാന്‍ ഉള്ള ഫണ്ട് ആണെന്നു വച്ചാണ് മുക്കിയത്. അക്ഷരങ്ങള്‍ മാറിപ്പോയി’മുക്കുവന്’ഉള്ള ഫണ്ട് ആയിരുന്നു അല്ലേ,’മുക്കുവാനുള്ള ഫണ്ടാണെന്നാണ് കേട്ടത്. അതാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’, ‘ഈ വാര്‍ത്ത ഒരു യു.ഡി.എഫുകാരന്റെ പേരിലായിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ കൊള്ളാം’ എന്നിങ്ങനെപ്പോകുന്ന ഫേസ്ബുക്ക് പരിഹാസങ്ങള്‍. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്കായി ഓഖി ദുരന്ത നിവാരണ ഫണ്ട് വിനിയോഗിച്ച നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും രംഗത്തെത്തിയിരുന്നു.…
Read More