അന്‍പൊടു കൊച്ചിയില്‍ നിന്ന് സഹായങ്ങള്‍ ക്യാമ്പുകളില്‍ എത്തുന്നില്ലെന്ന് ആരോപണം ഉന്നയിച്ച യുവതിയുടെ ഹോട്ടലില്‍ റെയ്ഡ്; കട പൂട്ടിച്ചതിനു പിന്നില്‍ രാജമാണിക്യവും പൂര്‍ണിമയുമെന്ന് തുറന്നടിച്ച് യുവതി

അന്‍പോടു കൊച്ചിയുടെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സഹായം ക്യാമ്പുകളില്‍ എത്തുന്നില്ലെന്ന് പരാതി പറഞ്ഞ യുവതിയുടെ കടയില്‍ അപ്രതീക്ഷിത റെയ്ഡ്. അന്‍പോടു കൊച്ചിയുടെ ദുരിതാശ്വാസ നടത്തിപ്പിലെ വീഴ്ച ചോദ്യം ചെയ്തതിന്റെ പക പോക്കലാണിതെന്നും ഐഎഎസ് ഉദ്യോഗസ്ഥനായ എംജി രാജമാണിക്യമാണ് ഇതിനു പിന്നിലെന്നും യുവതി ആരോപിക്കുന്നു. കൊച്ചിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ‘പപ്പടവട’ റെസ്റ്റോറന്റ് ഉടമ മിനു പൗളിനാണ് ‘അന്‍പൊടു കൊച്ചി’യെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആരോപണം ഉന്നയിച്ചിരിക്കുന്നത്. എംജി രാജമാണിക്യത്തിന്റെയും നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ സിനിമാ താരങ്ങളായ പൂര്‍ണിമ ഇന്ദ്രജിത്ത്, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കടവന്ത്ര റീജണല്‍ സ്പോര്‍ട്ട്സ് സെന്ററില്‍ ‘അന്‍പൊടു കൊച്ചി’ എന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളുടെ കളക്ഷന്‍ സെന്റര്‍ നടത്തുന്നത്. ക്യാമ്പിലേക്ക് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി സഹായങ്ങളാണ് ഒഴുകിയെത്തുന്നത്. എന്നാല്‍, ഈ വസ്തുവകകള്‍ ഒന്നും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാതെ കളക്ഷന്‍…

Read More

ഓഹോ അപ്പോള്‍ ഇതിനായിരുന്നു അല്ലേ മിനിക്കോയിയില്‍ പോയത് ! പൂര്‍ണിമ ഇന്ദ്രജിത്തിന്റെ മിനിക്കോയി സന്ദര്‍ശന രഹസ്യം പുറത്തായതിങ്ങനെ…

അവതാരികയും അഭിനേത്രിയുമായ പൂര്‍ണിമാ ഇന്ദ്രജിത്ത് വളരെ രഹസ്യമായാണ് ലക്ഷദ്വീപിലെ മിനിക്കോയ് സന്ദര്‍ശിച്ചത്. ഓഖി ഭീഷണി തുടരുന്നതിനിടയില്‍ താരത്തിന്റെ സുരക്ഷയെക്കുറിച്ച് ആരാധകര്‍ തിരക്കിയിരുന്നു. അതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരക്ഷിതയായി തിരിച്ചെത്തിയെന്ന് താരം മറുപടി നല്‍കിയത്. ലക്ഷദ്വീപ് യാത്രയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും താരം പുറത്തുവിട്ടിരുന്നില്ല. ഇടയ്ക്ക് ചില ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. ഓഖി ഭീഷണി തുടരുന്നതിനിടയില്‍ തന്റെ സുരക്ഷയെക്കുറിച്ച് ആരാഞ്ഞവര്‍ക്ക് നന്ദി പറഞ്ഞ് താരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സുരക്ഷിതയാണെന്ന് താരം വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്.മഴവില്‍ മനോരമയില്‍ പ്രേക്ഷേപണം ചെയ്യുന്ന മേഡ് ഫോര്‍ ഈച്ച് അദര്‍ റിയാലിറ്റി ഷോയുടെ ചിത്രീതകരണവുമായി ബന്ധപ്പെട്ടാണ് പൂര്‍ണ്ണിമ ലക്ഷദ്വീപിലേക്ക് പോയത്. പരിപാടി ചാനലില്‍ സംപ്രേക്ഷണം ചെയ്തതോടെയാണ് ഈ രഹസ്യം പരസ്യമായത്.

Read More