മു​ത്ത​ലാ​ഖ് സ​മ്പ്ര​ദാ​യ​ത്തെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച ഇ​ഷ്ര​ത്ത് ജ​ഹാ​നു​വേ​ണ്ടി വാ​ദി​ച്ച അ​ഭി​ഭാ​ഷ​ക ന​സി​യ ഇ​ലാ​ഹി സ​നാ​ത​ന​ ധ​ർ​മം സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്നു

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മു​ത്ത​ലാ​ഖ് കേ​സി​ൽ ഹ​ർ​ജി​ക്കാ​രി​യാ​യി​രു​ന്ന ഇ​ഷ്ര​ത്ത് ജ​ഹാ​നു​വേ​ണ്ടി വാ​ദി​ച്ച സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​യും ബി​ജെ​പി നേ​താ​വു​മാ​യ ന​സി​യ ഇ​ലാ​ഹി ഖാ​ൻ താ​ൻ സ​നാ​ത​ന ധ​ർ​മം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ന​സി​യ​യു​ടെ ഈ ​തീ​രു​മാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. 2017-ൽ ​മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ലെ മു​ത്ത​ലാ​ഖ് സ​മ്പ്ര​ദാ​യ​ത്തെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച പ്ര​ധാ​ന ഹ​ർ​ജി​ക്കാ​രി​ക​ളി​ൽ ഒ​രാ​ളാ​യ ഇ​ഷ്ര​ത്ത് ജ​ഹാ​നു​വേ​ണ്ടി വാ​ദി​ച്ച​തി​ലൂ​ടെ​യാ​ണ് ന​സി​യ ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യ​ത്. തു​ട​ർ​ന്ന് 2018-ൽ ​അ​വ​ർ ബി​ജെ​പി​യി​ൽ ചേ​രു​ക​യും ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. അ​ടു​ത്തി​ടെ മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജൈ​നി​ലു​ള്ള രാം ​ഘ​ട്ടി​ൽ വെ​ച്ച് സ​ർ​വ്വ പി​തൃ അ​മാ​വാ​സി ദി​ന​ത്തി​ൽ അ​വ​ർ പ​ര​മ്പ​രാ​ഗ​ത ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​ര​മു​ള്ള ശ്ര​ദ്ധ, ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ത​ന്‍റെ പൂ​ർ​വി​ക​രോ​ടു​ള്ള കൃ​ത​ജ്ഞ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ…

Read More