സേ​വാ സ്പ​ര്‍​ശം പ​ദ്ധ​തി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ ബി​ജെ​പി ഓ​ഫീ​സി​ൽ വി​ത​ര​ണം ചെ​യ്തു: വി​മ​ർ​ശ​നം ശ​ക്തം

കോ​ട്ട​യം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ബി​ജെ​പി ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്ത​ത് വി​വാ​ദ​ത്തി​ൽ. ബി​ജെ​പി കോ​ട്ട​യം ഈ​സ്റ്റ്, വെ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി​ക​ൾ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് സേ​വാ സ്പ​ര്‍​ശം എ​ന്ന പേ​രി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

കേ​ന്ദ്ര പ​ദ്ധ​തി​ക​ളെ ബി​ജെ​പി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​നം ഇ​തോ​ടെ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വ​യോ​ശ്രീ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണി​വ.

കോ​ട്ട​യം ഈ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ ലി​ജി​ന്‍ ലാ​ലും വെ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ശോ​ക​ന്‍ കു​ള​ന​ട​യു​മാ​ണ് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. ഷോ​ണ്‍ ജോ​ര്‍​ജാ​ണ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Related posts

Leave a Comment