ആലപ്പുഴ: നെൽവിത്തു ക്ഷാമം മൂലം കുട്ടനാട്ടിൽ രണ്ടാം കൃഷിക്ക് പിന്നാലെ പുഞ്ച ക്കൃഷിയും താളം തെറ്റുന്നു. കുട്ടനാടൻ കർഷകർ സർട്ടിഫൈഡ് നെൽവിത്ത് വാങ്ങാൻ പാലക്കാട്ടേക്കു പോകണമെന്ന് ഉത്തരവിറക്കി കൃഷിവകുപ്പ്. കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്റ് അഥോറിറ്റി വഴി സർക്കാരാണ് ഒരേക്കറിന് 40 കിലോ നെൽവിത്ത് കർഷകർക്ക് നൽകുന്നത്. എന്നാൽ ഇങ്ങനെ നൽകാൻ നെൽവിത്ത് പായ്ക്ക് ചെയ്യുന്നതിലുണ്ടാ യ കാലതാമസമാണ് നെൽവിത്ത് വിതരണത്തിൽ വന്നതെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പുഞ്ചക്കൃഷിക്കുള്ള വിത സമയം പിന്നിട്ടതോടെ കർഷകരിൽനിന്നുള്ള പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി പുതിയ നിർദേശമിറക്കിയത്. കർഷകർ പാടശേഖരസമിതികൾ വഴി വാഹനം ഏർപ്പാടാക്കി പാലക്കാട് സീഡ് അഥോറിറ്റിയുടെ ഗോഡൗണിൽ കൃഷി ഓഫീസറുടെ ലെറ്ററുമായി എത്തിയാൽ വിത്ത് നൽകുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഇതിനു ചെലവാകുന്ന വാഹന കൂലി സീഡ് അഥോറിറ്റി അംഗീകരിച്ച നിരക്കിൽ പാടശേഖരസമിതിയുടെ ലെറ്റർപാഡിൽ ആവശ്യപ്പെട്ടാൽ…
Read More