ബി​ജെ​പി​യി​ൽ ബാ​ക്ബെ​ഞ്ച​ർ; കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്ന കാ​ല​ത്ത് കാ​ണി​ച്ചി​രു​ന്നെ​ങ്കി​ൽ സ്ഥി​തി മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു​; രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശ​ത്തോ​ട് പ്ര​തി​ക​രി​ച്ച് സി​ന്ധ്യ

  ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഇ​പ്പോ​ൾ കാ​ണി​ക്കു​ന്ന ക​രു​ത​ൽ കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്ന കാ​ല​ത്ത് കാ​ണി​ച്ചി​രു​ന്നെ​ങ്കി​ൽ സ്ഥി​തി മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു​വെ​ന്ന് ബി​ജെ​പി നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പ​റ​ഞ്ഞു.​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ബാ​ക്ബെ​ഞ്ച​ർ പ​രാ​മ​ർ​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സി​ന്ധ്യ.ബി​ജെ​പി നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ കോ​ൺ​ഗ്ര​സി​ൽ ആ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി ആ​കു​മാ​യി​രു​ന്നു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു. കോ​ൺ​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ൻ സി​ന്ധ്യ​ക്ക് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. ഒ​രു ദി​വ​സം മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് താ​ൻ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും കേ​ൾ​ക്കാ​ൻ സി​ന്ധ്യ ത​യാ​റാ​യി​ല്ല. ഇ​പ്പോ​ൾ ബി​ജെ​പി​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹം ഒ​രു ബാ​ക്ബെ​ഞ്ച​റാ​യി മാ​റി​യെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം. കോ​ൺ​ഗ്ര​സ് സം​ഘ​ട​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പാ​ർ​ട്ടി​യു​ടെ യൂ​ത്ത് വിം​ഗി​നോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ.

Read More

സ്‌നേഹവും വിശ്വസ്തതയും ക്ഷമയുമെല്ലാം ഞാന്‍ പഠിച്ചത് എന്റെ സഹോദരനില്‍ നിന്നാണ് ! രക്ഷാബന്ധന്‍ സന്ദേശത്തില്‍ പ്രിയങ്ക പറഞ്ഞതിങ്ങനെ…

രക്ഷാബന്ധന്‍ ദിനത്തില്‍ ആശംസകള്‍ പരസ്പരം കൈമാറി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും. ട്വിറ്ററിലാണ് ഇരുവരും വൈകാരികമായ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ‘സ്‌നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ട്. ഇങ്ങനെയൊരു സഹോദരനുണ്ടായതില്‍ അഭിമാനിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍’ പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും പ്രിയങ്കയും രാഹുലും ഇരുവരുടെയും അക്കൗണ്ടുകളില്‍ പങ്കു വെച്ചിട്ടുണ്ട്.

Read More

പഴയമണ്ഡലമായ അമേഠിയില്‍ സഹായമെത്തിച്ച് രാഹുല്‍ ഗാന്ധി ! പകരം വയനാട്ടിലേക്ക് സഹായമെത്തിച്ച് സ്മൃതി ഇറാനിയും; കൗതുകകരമായ സംഭവം ഇങ്ങനെ…

പഴയ മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധി സഹായമെത്തിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ അവശ്യ വസ്തുക്കളെത്തിച്ച് സ്മൃതി ഇറാനിയും. സ്മൃതിയുടെ മണ്ഡലമാണ് അമേഠി, ഇതിനു മുമ്പ് മൂന്നു തവണയും രാഹുല്‍ ഗാന്ധിയായിരുന്നു ഈ മണ്ഡലത്തിലെ എംപി. തന്റെ മുന്‍ മണ്ഡലത്തിലേക്ക്കഴിഞ്ഞമാസം രണ്ടു ഘട്ടങ്ങളിലായി രാഹുല്‍ ഭക്ഷ്യധാന്യങ്ങള്‍, സാനിറ്റൈസറുകള്‍, മാസ്‌കുകള്‍ എന്നിവയാണ് രാഹുല്‍ എത്തിച്ചത്. അരി, ഗോതമ്പ് എന്നിവയ്ക്ക് പുറമെ 12000 കുപ്പി സാനിറ്റൈസറുകള്‍, ഇരുപതിനായിരം മുഖാവരണങ്ങള്‍, 10000 സോപ്പ് എന്നിവയാണ് രാഹുല്‍ എത്തിച്ചത്. ഇതിനു പിന്നാലെയാണ് സ്മൃതി ഇറാനി ഇടപെട്ട് വയനാട്ടിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചത്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളടക്കമുള്ള തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ നാട്ടിലുള്ള ചിലരെ, തങ്ങള്‍ ഭക്ഷണംകിട്ടാതെ വിഷമിക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇക്കാര്യം മന്ത്രി സ്മൃതി ഇറാനിയെ ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വം ധരിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി. പിന്നീട് വിദേശകാര്യ സഹമന്ത്രി വി.…

Read More

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കരുത് ! അധികാരത്തിലെത്തി 10 ദിവസങ്ങള്‍ക്കകം കടങ്ങള്‍ എഴുതിത്തള്ളുമെന്നു പറഞ്ഞ രാഹുല്‍ ഗാന്ധി കര്‍ഷകരോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസങ്ങള്‍ക്കകം മധ്യപ്രദേശിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞ രാഹുല്‍ഗാന്ധി കര്‍ഷകരോട് മാപ്പ് പറയണമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിന്റെ സഹോദരനും എം.എല്‍.എയുമായ ലക്ഷ്മണ്‍ സിംഗ്. കഴിയാത്ത വാദ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കരുതെന്നും ലക്ഷ്മണ്‍ പറഞ്ഞു. ‘ആ വാഗ്ദാനം നല്‍കിയിട്ട് എത്ര ദിവസമായി. ഇതുവരെയും അത് പൂര്‍ത്തീകരിക്കാനായിട്ടില്ല. 10 ദിവസങ്ങള്‍ കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് പറഞ്ഞ രാഹുല്‍ കര്‍ഷകരോട് മാപ്പ് പറയണം. മേലാല്‍ ഇത്തരം പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കരുത്. ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നതിന് പകരം കര്‍ഷകരോട് കൃത്യമായ സമയം പറയുകയും സാവധാനം കടങ്ങള്‍ എഴുതി തള്ളുകയുമാണ് വേണ്ടത്.- ലക്ഷ്മണ്‍ പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ മാസത്തിലാണ് രാഹുല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായി എഴുതി തള്ളുമെന്ന പ്രസ്താവന നടത്തിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെയായിരുന്നു രാഹുലിന്റെ…

Read More

പേര് വിനയായി…. കൂട്ടുകാർക്കും നാട്ടുകാർക്കും ഇടയിൽ പരിഹാസനായി രാഹുൽ; പേര് മാറ്റിവന്നാൽ ലോൺ നൽകാമെന്ന് ബാങ്കുകാരും; ഗതികെട്ട് പേരിലെ വാലറ്റം മാറ്റാനൊരുങ്ങി ബിസിനസുകാരൻ…

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയ്ക്ക് ഇത് കഷ്ടകാലമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ നയിച്ച കോണ്‍ഗ്രസ് വന്‍പരാജയ മേറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചത്. എന്നാല്‍ രാഹുലിനെപ്പോലെ തന്നെ അതേ പേരില്‍ മറ്റൊരു ഗതികെട്ടയാള്‍ മധ്യപ്രദേശില്‍ ജീവിക്കുന്നുണ്ട്. ചെറിയൊരു ബിസിനസ് തുടങ്ങുന്നതിനായി വായ്പ എടുക്കാനുള്ള ഈ രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളെല്ലാം മധ്യപ്രദേശ് സര്‍ക്കാരിന് മുന്നില്‍ വീണിരിക്കുകയാണ്. എന്നാലും ഇങ്ങനൊരു പേരും കൊണ്ട് പുലിവാല് പിടിക്കുമെന്ന് രാഹുല്‍ ഒരിക്കലും കരുതിയിരിക്കില്ല. ഇയാള്‍ക്ക് ബിസിനസ് ചെയ്യുന്നതിനായുള്ള വായ്പ അനുവദിക്കാനാവില്ലെന്നാണ് ബാങ്കുകളുടെ നിലപാട്. പല ബാങ്കുകള്‍ കയറി ഇറങ്ങിയെങ്കിലും ഒരാള്‍ പോലും വായ്പ നല്‍കാന്‍ തയ്യാറായില്ലെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം ടെലികോം ഓപ്പറേറ്റര്‍മാര്‍ സിം കാര്‍ഡ് പോലും ഈ പാവത്തിന് നല്‍കുന്നില്ല. നിര്‍ഭാഗ്യം ഇങ്ങനെയും ഉണ്ടാവുമോ. ആധാര്‍ കാര്‍ഡ് മാത്രമാണ് തനിക്ക് തിരിച്ചറിയല്‍ രേഖയായി ഉള്ളതെന്ന്…

Read More

നന്ദിയുണ്ട് സാറേ നന്ദി ! വോട്ടര്‍മാരെ കണ്ട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധിയെത്തിയപ്പോള്‍ കാണാനെത്തിയവരുടെ പോക്കറ്റില്‍ നിന്നു ചോര്‍ന്നത് ലക്ഷക്കണക്കിന് രൂപ;രാഹുല്‍ ഗാന്ധിയുടെ വരവിനെ പോക്കറ്റടിക്കാര്‍ ചാകരയാക്കിയതിങ്ങനെ…

മുക്കം: വയനാട്ടില്‍ നിന്ന് വന്‍ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് ജയിച്ചു കയറിയ രാഹുല്‍ഗാന്ധി തിരികെ വോട്ടര്‍മാരെ കണ്ട് നന്ദി പറയുവാനായി മണ്ഡല പര്യടനം നടത്തിയപ്പോള്‍ ചോര്‍ന്നത് നിരവധി ആളുകളുടെ കീശ. ഒരിടത്ത് തന്നെ പത്തും പതിനഞ്ചും പേരുടെ വരെ പോക്കറ്റടിച്ചു. ജനക്കൂട്ടം മുമ്പില്‍കണ്ട് പോക്കറ്റടിക്കാരുടെ വന്‍സംഘം തന്നെ കളത്തിലിറങ്ങിയെന്നാണ് നിഗമനം. ലക്ഷങ്ങളാണ് ഇവര്‍ ചുരുങ്ങിയ സമയത്തിനകം പലരുടെയും പോക്കറ്റുകളില്‍ നിന്ന് സ്വന്തം പോക്കറ്റിലാക്കിയത്.കോഴിക്കോടു ജില്ലയില്‍ ഈങ്ങാപ്പഴയിലെ സ്വീകരണവും റോഡ് ഷോയും കഴിഞ്ഞ് രണ്ടാമത്തെ കേന്ദ്രമായ മുക്കത്തെത്തിയപ്പോള്‍ 12 മണിയായി. ഇതിനിടെ ഇവിടെ നുറുകണക്കിലാളുകള്‍ തടിച്ചുകൂടി.പൊലീസിന്റെ നിര്‍ദ്ദേശങ്ങളും റോഡരുകില്‍ കെട്ടിപ്പൊക്കിയ ബാരിക്കേഡുമൊന്നും ഗൗനിക്കാതെയാണ് പാര്‍ട്ടി പതാകകളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങളിലും അല്ലാതെയും റോഡില്‍ തലങ്ങും വിലങ്ങും ‘ഷോ ‘ കാണിച്ചത്. മുക്കത്ത് നേരത്തെ അഗ്‌നി രക്ഷാനിലയമായിരുന്ന കെട്ടിടത്തിന്റെ പരിസരത്തുവച്ചാണ് രാഹുലും മറ്റു നേതാക്കളും തുറന്ന വാഹനത്തില്‍ കയറി റോഡ് ഷോ ആരംഭിച്ചത്.ഈ…

Read More

പിടിവാശി മാത്രമല്ലായിരുന്നു ഭീഷണിയും ! മക്കളുടെ സീറ്റുറപ്പിക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ഭീഷണി മുഴക്കിയെന്ന് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍…

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട വമ്പന്‍ തോല്‍വിയെത്തുടര്‍ന്ന് സ്ഥാനമൊഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചതോടെ കോണ്‍ഗ്രസ് നേതൃനിരയില്‍ വന്‍ പ്രതിസന്ധി. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഇനിയും വഴങ്ങിയിട്ടില്ലെന്നാണു സൂചന. രാഹുലിന്റെ മനംമാറ്റത്തിനായുള്ള കാത്തിരിപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം. ശനിയാഴ്ച ചേര്‍ന്ന സമിതി യോഗത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പി. ചിദംബരം എന്നിവരെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. മക്കളുടെ സീറ്റുറപ്പിക്കുന്നതിനായി നേതാക്കള്‍ വാശിപിടിച്ചുവെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ സ്വന്തം മക്കളെ സ്ഥാനാര്‍ഥികളാക്കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നു രാജി വയ്ക്കുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. താന്‍ മുഖ്യമന്ത്രിയായ സംസ്ഥാനത്ത് മകനു സീറ്റ് ലഭിക്കണമെന്നു കമല്‍നാഥ് ആവശ്യപ്പെട്ടു. മകന്‍ മത്സരിച്ച ജോധ്പുരില്‍ ഏഴു ദിവസം പ്രചാരണം നടത്തിയ ഗെലോട്ട്…

Read More

പലരും മക്കള്‍ക്ക് സീറ്റിനായി വാശിപിടിച്ചു ! മുതിര്‍ന്ന നേതാക്കളെ കണക്കിന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; പി ചിദംബരത്തെ വിമര്‍ശിച്ചത് പേരെടുത്ത് പറഞ്ഞ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്കു ശേഷം ചില തലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശം. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ സ്വന്തം മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റിനായി വാശിപിടിച്ചുവെന്ന് രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ കുറ്റപ്പെടുത്തി. പ്രാദേശിക നേതാക്കളെ വളര്‍ത്തിക്കൊണ്ടു വരാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് രാഹുല്‍ ഇടപെട്ട് ഇക്കാര്യം തുറന്നുപറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടേത് ദയനീയ പരാജയമായിരുന്നെന്ന് പറഞ്ഞ രാഹുല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും മക്കള്‍ക്ക് സീറ്റ് വേണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തുവെന്ന് വ്യക്തമാക്കി.ഈ നേതാക്കളുടെ ആവശ്യം അംഗീകരിക്കുന്നതിന് എതിരായിരുന്നു താനെന്നും രാഹുല്‍ വ്യക്തമാക്കി. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും അദ്ദേഹം പേരെടുത്തു വിമര്‍ശിച്ചു. ശിവഗംഗയില്‍ മകന്‍ കാര്‍ത്തി ചിദംബരമാണ് മത്സരിച്ചത്. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരേ താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും സജീവപ്രചാരണ വിഷയമാക്കാന്‍…

Read More

രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കിയ ചായയില്‍ ഉപയോഗിച്ചത് കാലാവധി കഴിഞ്ഞ ടീ ബാഗ് ! രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ പ്ലാസ പ്രീമിയം ലോഞ്ച് അധികൃതര്‍ക്കെതിരെ കേസ്

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കാലാവധി കഴിഞ്ഞ് ടീ ബാഗ് ഉപയോഗിച്ച് ചായ തയ്യാറാക്കി നല്‍കിയതിന് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനുള്ളിലെ പ്ലാസ പ്രീമിയം ലോഞ്ച് അധികൃതര്‍ക്കെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ഈ മാസം ആദ്യമായിരുന്നു കേസ്‌നാസ്പദമായ സംഭവം. വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന് കുടിക്കാന്‍ നല്‍കിയ ചായ കാലാവധി കഴിഞ്ഞ ടീ ബാഗ് ഉപയോഗിച്ചുണ്ടാക്കിയതായിരുന്നു. കഴിഞ്ഞ ഒമ്പതിനായിരുന്നു സംഭവം. 2018 ഒക്ടോബറില്‍ കാലാവധി കഴിഞ്ഞ ടീ ബാഗാണ് ഉപയോഗിച്ചതെന്ന് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെ രാഹുല്‍ ചായ കുടിച്ചില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് എടുക്കുകയായിരുന്നു. ഐപിസി സെക്ഷന്‍ 273 പ്രകാരമാണ് കേസെടുത്തിരിക്കുന്നത് ആറ് മാസം തടവും ആയിരം രുപ പിഴയോ ചുമത്താന്‍ കഴിയുന്ന കുറ്റമാണിത്.

Read More

നാടന്‍ കലാകാരന്മാര്‍ക്കൊപ്പം അടിപൊളി നാടോടി നൃത്തവുമായി രാഹുല്‍ ഗാന്ധി ! സംഭവം കിടുക്കി എന്ന് ആരാധകര്‍; വീഡിയോ വൈറലാകുന്നു…

റാഞ്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാടോടി നൃത്തം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. തെരഞ്ഞെടുപ്പ് പരിപാടികളുമായി ബന്ധപ്പെട്ട് ഇന്നലെ റാഞ്ചിയിലെത്തിയ അദ്ദേഹം ജനങ്ങള്‍ക്കൊപ്പം നാടോടി നൃത്തത്തിന് ചുവട് വെയ്ക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം മറ്റ് കോണ്‍ഗ്രസ് നേതാക്കളും ചുവടുവെച്ചു. കലാകാരന്‍മാര്‍ രാഹുല്‍ഗാന്ധിയെ തങ്ങളുടെ കൂടെ ചുവടുവെയ്ക്കാന്‍ ക്ഷണിക്കുയായിരുന്നു. ക്ഷണം സ്വീകരിച്ച് അദ്ദേഹം ജനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്ത് കൈയ്യടി വാങ്ങി. കൂടാതെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള റാലിയിലും രാഹുല്‍ ഗാന്ധി സംസാരിച്ചു. നൃത്തത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വന്‍ഹിറ്റായിക്കഴിഞ്ഞു. #WATCH: Congress President Rahul Gandhi performs folk dance with locals in Ranchi, Jharkhand. (Video Source- AICC) pic.twitter.com/IrFRrYLtcV — ANI (@ANI) March 2, 2019

Read More