‘ജ​യി​ല​ർ’ 600 കോ​ടി​യി​ലേ​ക്ക് ! ര​ജ​നി​ക്ക് ലാ​ഭ​വി​ഹി​തം; കലാനിധിമാരൻ സൂപ്പർതാരത്തെ നേരിൽ കണ്ട് ചെക്ക് കൈമാറി

ചെ​ന്നൈ: “ജ​യി​ല​ർ’ സി​നി​മ​യു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ജ​യ​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് നി​ർ​മാ​താ​വ് ക​ലാ​നി​ധി മാ​ര​ൻ, നാ​യ​ക​ൻ ര​ജി​നി​കാ​ന്തി​നെ നേ​രി​ൽ​ക്ക​ണ്ട് ചെ​ക്ക് കൈ​മാ​റി.


110 കോ​ടി രൂ​പ പ്ര​തി​ഫ​ല​മാ​യി ര​ജ​നീ​കാ​ന്തി​ന് ന​ല‍്കി​യെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.
ഇ​തി​ന് പു​റ​മേ​യാ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്. ലാ​ഭ​വി​ഹി​ത​മെ​ന്നോ​ണം ന​ൽ​കി​യ തു​ക എ​ത്ര​യാ​ണെ​ന്ന് വെ​ളി​വാ​യി​ട്ടി​ല്ല.


അ​തേ​സ​മ​യം, നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്ത ജ​യി​ല​ർ സി​നി​മ ബോ​ക്സോ​ഫീ​സി​ൽ വി​ജ​യ​ത്തേ​രോ​ട്ടം തു​ട​രു​ക​യാ​ണ്.ക​ള​ക്ഷ​നി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 600 കോ​ടി എ​ന്ന മാ​ന്ത്രി​ക സം​ഖ്യ​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ് ചി​ത്രം.

Related posts

Leave a Comment