ഇന്ന് നിങ്ങള്‍ ഇവിടെ വരുമെന്ന് എനിക്ക് അറിയാമായിരുന്നു… എന്നു പറഞ്ഞ് എന്റെ കയ്യിലേക്ക് അവര്‍ ആ രുദ്രാക്ഷം എടുത്തുതന്നു;ഹിമാലയത്തില്‍ വച്ചുണ്ടായ അസാധാരണ അനുഭവം പങ്കുവച്ച് രജനികാന്ത്…

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ഒരു അപൂര്‍വ വ്യക്തിത്വമാണ്. എല്ലാ വര്‍ഷവും ഹിമാലയന്‍ യാത്ര നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. അത്തരം ഒരു യാത്രിയില്‍ തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് രജനി. സൂര്യ-മോഹന്‍ലാല്‍ ചിത്രം കാപ്പാന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”ഹിമാലയന്‍ യാത്രയില്‍ ഗംഗയുടെ തീരത്ത് എത്തിയപ്പോഴാണ് ഈ അനുഭവം ഉണ്ടായത്. ഗംഗാ നദിയിലെ കുളി കഴിഞ്ഞ് കയറിയപ്പോള്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന രുദ്രാക്ഷം നഷ്ടമായി. ഏറെ അന്വേഷിച്ചെങ്കിലും അതു കണ്ടെത്താനായില്ല. വളരെ പ്രിയപ്പെട്ടതായതിനാല്‍ നഷ്ടപ്പെടുത്താന്‍ മനസ് വന്നില്ല. അങ്ങനെ ഒരു ഒറ്റയടിപാതയിലൂടെ രുദ്രാക്ഷം തിരക്കി ഞാന്‍ നടക്കുകയാണ് അപ്പോഴാണ് ദൂരെ നിന്ന് നല്ല ഉയരമുള്ള ഒരു മനുഷ്യന്‍ വരുന്നത് കണ്ടത്. അയാള്‍ ഒരു അഘോരിയാണ്. അദ്ദേഹം എന്റെ മുന്നില്‍ വന്ന് നിന്നു. ഞാന്‍ നമസ്‌കാരം പറഞ്ഞു, അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചു. എന്നാല്‍ അപ്പോഴെല്ലാം അദ്ദേഹം…

Read More

പതിനേഴാം വയസ്സില്‍ സിനിമയിലേക്കു വന്നയാളാണ് ഞാന്‍. എനിക്കൊന്നും അറിയില്ലായിരുന്നു; എന്നെ ചതിച്ചത് സുഹൃത്തുക്കള്‍; തന്റെ ജീവിതം മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അമല പോള്‍

വിവാഹമോചനം തന്റെ മനസ്സ് തകര്‍ത്തെന്നും അതിനെ അതിജീവിക്കാന്‍ സഹായിച്ചത് യാത്രകളാണെന്നും നടി അമല പോള്‍. ഹിമാലയത്തിലേക്കുള്ള യാത്ര ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടു മാറ്റിമറിച്ചെന്നും അമല പറഞ്ഞു. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.’പതിനേഴാം വയസ്സില്‍ സിനിമയിലേക്കു വന്നയാളാണ് ഞാന്‍. എനിക്കൊന്നും അറിയില്ലായിരുന്നു. ഞാന്‍ ആരെന്നോ ആരാകണമെന്നോ മറന്നുപോയ സമയം. ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു. ഈ ലോകം മുഴുവന്‍ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നു തോന്നി. ഒരുപാടു വേദനകള്‍ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അതിനു ശേഷമാണ് കണ്ണുകള്‍ തുറന്ന് ലോകം കാണാന്‍ തുടങ്ങിയത്. അതുവരെ നുണയന്‍മാരെയും വ്യാജ സുഹൃത്തുക്കളെയും എനിക്ക് അറിയില്ലായിരുന്നു. സുഹൃത്തുക്കള്‍ എന്നെ ചതിച്ചു. അവരെ എനിക്ക് നഷ്ടപ്പെട്ടു. സാരമില്ല. ഇതൊക്കെ ഓരോ പാഠങ്ങളാണ്.’ 2016ല്‍ നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടു മാറ്റിമറിച്ചത്.…

Read More