അന്ന് ലോകത്തെ വന്‍ വിപത്തില്‍ നിന്നും രക്ഷിച്ച ‘രക്ഷകന്‍’ ഇന്ന് തട്ടിപ്പുകാരന്‍ ! ജയിലില്‍ കഴിയുന്ന മാര്‍ക്കസ് ഹച്ചിന്‍സ് എന്ന 24കാരന്റെ ജീവിതം ഇങ്ങനെ…

വാനാക്രൈ റാന്‍സംവെയറില്‍ നിന്നും ലോകത്തെ രക്ഷിച്ച ബ്രിട്ടിഷ് വംശജന്‍ മാര്‍ക്കസ് ഹച്ചിന്‍സ് കംപ്യൂട്ടറുകള്‍ തകരാറിലാക്കുന്ന പ്രോഗ്രാം (മാല്‍വെയര്‍) തയാറാക്കിയ സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തല്‍. തനിക്കെതിരെ ചുമത്തിയ വിവിധ കുറ്റങ്ങളില്‍ രണ്ടെണ്ണമാണ് യുഎസിലെ വിസ്‌കോന്‍സെനിലെ ജില്ലാ കോടതിയില്‍ ഇയാള്‍ സമ്മതിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് 24 കാരനായ ഹച്ചിന്‍സ് അറസ്റ്റിലായത്. വന്‍ സൈബര്‍ സുരക്ഷയുള്ള നൂറോളം രാജ്യങ്ങളിലെ കോടിക്കണക്കിന് കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകള്‍ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തില്‍ തകര്‍ന്നപ്പോള്‍ വാനാക്രൈയെ പിടിച്ചുകെട്ടിയത് ബ്രിട്ടീഷ് പയ്യന്‍ മാര്‍ക്കസ് ഹച്ചിന്‍സ് ആയിരുന്നു. ലോക മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയത്. എന്നാല്‍ അന്നു ലോകത്തെ രക്ഷിച്ച ഹച്ചിന്‍സ് ഇപ്പോള്‍ മറ്റൊരു കേസില്‍ കുടുങ്ങിയതോടെ നായകനില്‍ നിന്നും വില്ലനായി മാറിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിവുള്ള ‘ക്രോണോസ്’ മാല്‍വെയര്‍ നിര്‍മിച്ച സംഭവത്തില്‍ 2017ല്‍ ലാസ് വേഗസിലാണു ഹച്ചിന്‍സ് അറസ്റ്റിലായത്. സമാന്തര ഇന്റര്‍നെറ്റായി…

Read More

ഇനി രക്ഷയില്ല! 150 രാജ്യങ്ങളില്‍ സൈബര്‍ ശൃംഖലകള്‍ തകര്‍ത്തെറിഞ്ഞ ‘വാനാക്രൈ’ ഒടുവില്‍ കേരളത്തിലും; വയനാട്ടില്‍ തകര്‍ത്തത് അനവധി കംപ്യൂട്ടറുകള്‍;രാജ്യത്ത് 2.25 ലക്ഷം എടിഎമ്മുകള്‍ അടച്ചിടും

കല്‍പ്പറ്റ: ഏതാനും ദിവസമായി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഭീകര കംപ്യൂട്ടര്‍ വൈറസ് ഒടുവില്‍ കേരളത്തിലുമെത്തി. ലോകമാകമാനം 150ലേറെ രാജ്യങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലകള്‍ തകര്‍ത്തു തരിപ്പണമാക്കിയതിനു ശേഷമാണ് ഈ റാന്‍സംവെയര്‍ വൈറസ് കേരളത്തിലെത്തിയത്. വയനാട് തരിയോട് പഞ്ചായത്തിലെ കംപ്യൂട്ടറുകളാണ് വൈറസ് ആക്രമണത്തിന് ഇരയായത്. ഓഫിസിലെ നാല് കംപ്യൂട്ടറുകള്‍ തകരാറിലായിട്ടുണ്ട്. കംപ്യൂട്ടറിലെ വിവരങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ 300 ഡോളര്‍ മൂല്യമുള്ള ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ തുക ഇരട്ടിയാകുമെന്നാണ് മുന്നറിയിപ്പ്. ഇന്നു രാവിലെ ഓഫിസ് കംപ്യൂട്ടര്‍ തുറന്നപ്പോഴാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. മറ്റു കംപ്യൂട്ടറുകളില്‍ ആക്രമണം നടന്നിട്ടില്ലെന്നാണ് സൂചന. വാനാ ക്രൈ എന്ന റാന്‍സംവയറാണ് ആക്രമണം നടത്തിയത്. പണം അടച്ചില്ലെങ്കില്‍ കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ നശിപ്പിക്കുമെന്ന സന്ദേശവും ലഭിച്ചിട്ടുണ്ട്. ഇതുവരെ വലിയ ആക്രമണം നടക്കാതിരുന്ന ഏഷ്യ ആയിരിക്കാം അടുത്ത ലക്ഷ്യമെന്ന് സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയായിരുന്നു…

Read More