ചെറുപ്പത്തിലേ പടിയടയ്ക്കരുത്

‘പ​​​​​​ഠി​​​​​​ച്ചു പ​​​​​​ഠി​​​​​​ച്ച് പി​​​​​​ന്നോ​​​​​​ട്ട്’ എ​​​​​​ന്നു പ​​​​​​റ​​​​​​യാ​​​​​​റു​​​​​​ണ്ട്. അ​​​​​​താ​​​​​​ണി​​​​​​പ്പോ​​​​​​ൾ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ സ്കൂ​​​​​​ൾ കാ​​​​​​യി​​​​​​ക​​​​​​രം​​​​​​ഗ​​​​​​ത്ത് ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത്. സൂ​​​​​​ക്ഷ്മ​​​​​​നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​വും ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​യ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​രീ​​​​​​തി​​​​​​ക​​​​​​ളും​​​വ​​​​​​ഴി ലോ​​​​​​ക​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം പു​​​​​​തി​​​​​​യ ഉ​​​​​​യ​​​​​​ര​​​​​​വും വേ​​​​​​ഗ​​​​​​വും ദൂ​​​​​​ര​​​​​​വും ക​​​​​​ണ്ടെ​​​​​​ത്താ​​​​​​ൻ ദൃ​​​​​​ഢ​​​​​​നി​​​​​​ശ്ച​​​​​​യ​​​​​​ത്തോ​​​​​​ടെ മു​​​​​​ന്നോ​​​​​​ട്ടു​​​​​​കു​​​​​​തി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ ഇ​​​​​​വി​​​​​​ടെ ക്ലോ​​​​​​ക്കും ക​​​​​​ല​​​​​​ണ്ട​​​​​​റു​​​​​​മെ​​​​​​ല്ലാം പി​​​​​​റ​​​​​​കോ​​​​​​ട്ടു തി​​​​​​രി​​​​​​ച്ചു​​​​​​വ​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ‘ചെ​​​​​​റു​​​​​​പ്പ​​​​​​ത്തി​​​​​​ലേ പി​​​​​​ടി​​​​​​കൂ​​​​​​ടു​​​​​​ക’ എ​​​​​​ന്ന​​​​​​ത് ‘ചെ​​​​​​റു​​​​​​പ്പ​​​​​​ത്തി​​​​​​ലേ പ​​​​​​ടി​​​​​​യ​​​​​​ട​​​​​​യ്ക്കു​​​​​​ക’ എ​​​​​​ന്നാ​​​​​​യി. സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ കു​​​​​​റ്റ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ അ​​​​​​നാ​​​​​​സ്ഥ മൂ​​​​​​ലം കാ​​​​​​യി​​​​​​ക​​​​​​കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​വി​​​​​​യാ​​​​​​ണ് ഇ​​​​​​രു​​​​​​ള​​​​​​ട​​​​​​ഞ്ഞി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. മാ​​​​​​ത്ര​​​​​​വു​​​​​​മ​​​​​​ല്ല, കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ കാ​​​​​​യി​​​​​​ക​​​​​​ക്ഷ​​​​​​മ​​​​​​ത​​​​​​യി​​​​​​ൽ അ​​​​​​ങ്ങേ​​​​​​യ​​​​​​റ്റം ശ്ര​​​​​​ദ്ധ​​​​​​പു​​​​​​ല​​​​​​ർ​​​​​​ത്തേ​​​​​​ണ്ട ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ കാ​​​​​​ല​​​​​​ത്ത് ഭാ​​​വി​​​ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ളു​​​​​​ടെ കാ​​​​​​യി​​​​​​ക​​​​​​ക്ഷ​​​​​​മ​​​​​​ത​​​​​​യു​​​​​​ടെ ക​​​​​​ട​​​​​​യ്ക്ക​​​​​​ലാ​​​​​​ണ് നി​​​​​​രു​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ട് വ​​​​​​ഴി ക​​​​​​ത്തി​​​​​​വ​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ക​​​​​​ളി​​​​​​ക​​​​​​ളി​​​​​​ലും വി​​​​​​നോ​​​​​​ദ​​​​​​ങ്ങ​​​​​​ളി​​​​​​ലും ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ക എ​​​​​​ന്ന​​​​​​തു കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​ണെ​​​​​​ന്ന് അ​​​​​​ർ​​​​​​ഥ​​​​​​ശ​​​​​​ങ്ക​​​​​​യ്ക്കി​​​​​​ട​​​​​​മി​​​​​​ല്ലാ​​​​​​ത്ത​​​​​​വി​​​​​​ധം ലോ​​​​​​ക​​​​​​മെ​​​​​​ങ്ങും അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ച കാ​​​​​​ര്യ​​​​​​മാ​​​​​​ണ്. അ​​​​​​ത​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു​​​​​​ള്ള ആ​​​​​​സൂ​​​​​​ത്ര​​​​​​ണ​​​​​​വും പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളു​​​​​​മാ​​​​​​ണ് വി​​​​​​വി​​​​​​ധ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​ത്. അ​​​​​​പ്പോ​​​​​​ഴാ​​​​​​ണി​​​​​​വി​​​​​​ടെ പ​​​​​​ഴ​​​​​​യൊ​​​​​​രു കെ​​​​​​ഇ​​​​​​ആ​​​​​​റി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ സ്കൂ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ കാ​​​​​​യി​​​​​​കാ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രെ നി​​​​​​യ​​​​​​മി​​​​​​ക്കാ​​​​​​തെ കോ​​​​​​പ്രാ​​​​​​യം കാ​​​​​​ട്ടു​​​​​​ന്ന​​​​​​ത്. സ്കൂ​​​​​​ൾ കാ​​​​​​യി​​​​​​ക​​​​​​മേ​​​​​​ള​​​​​​യു​​​​​​ടെ സ​​​​​​ബ്ജി​​​​​​ല്ലാ ത​​​​​​ല മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ൾ വി​​​​​​വി​​​​​​ധ ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​മ്പോ​​​​​​ൾ കാ​​​​​​യി​​​​​​കാ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ർ നി​​​​​​സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ലാ​​​​​​ണ്. അ​​​​​​വ​​​​​​രു​​​​​​ടെ…

Read More

ആരോഗ്യസുരക്ഷയിൽ അക്രമത്തിന് സ്ഥാനമില്ല

ഞെ​​​​​​​​ട്ടി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ബു​​​​​​​​ധ​​​​​​​​നാ​​​​​​​​ഴ്ച കോ​​​​​​​​ഴി​​​​​​​​ക്കോ​​​​​​​​ട് ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ താ​​​​​​​​മ​​​​​​​​ര​​​​​​​​ശേ​​​​​​​​രി താ​​​​​​​​ലൂ​​​​​​​​ക്ക് ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ന്ന​​​​​​​​ത്. ഡ്യൂ​​​​​​​​ട്ടി​​​​​​​​യി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ഡോ​​​​​​​​ക്‌​​​​​​​​ട​​​​​​​​ർ​​​​​​​​ക്കു വെ​​​​​​​​ട്ടേ​​​​​​​​റ്റു. അ​​​​​​​​മീ​​​​​​​​ബി​​​​​​​​ക് മ​​​​​​​​സ്തി​​​​​​​​ഷ്ക​​​​​​​​ജ്വ​​​​​​​​രം ബാ​​​​​​​​ധി​​​​​​​​ച്ചു മ​​​​​​​​രി​​​​​​​​ച്ച കു​​​​​​​​ട്ടി​​​​​​​​യു​​​​​​​​ടെ അ​​​​​​​​ച്ഛ​​​​​​​​നാ​​​​​​​​ണ് ചി​​​​​​​​കി​​​​​​​​ത്സാ​​​​​​​​പ്പി​​​​​​​​ഴ​​​​​​​​വ് ആ​​​​​​​​രോ​​​​​​​​പി​​​​​​​​ച്ച് കൊ​​​​​​​​ടു​​​​​​​​വാ​​​​​​​​ൾകൊ​​​​​​​​ണ്ട് ഡോ. ​​​​​​​​ടി.​​​​​​​​പി. വി​​​​​​​​പി​​​​​​​​നെ വെ​​​​​​​​ട്ടി​​​​​​​​യ​​​​​​​​ത്. വെ​​​​​ട്ടേ​​​​​റ്റ ഡോ​​​​​ക്‌​​​​​ട​​​​​ർ​​​​​ക്ക് കു​​​​​ട്ടി​​​​​യു​​​​​ടെ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ൽ നേ​​​​​രി​​​​​ട്ട് പ​​​​​ങ്കൊ​​​​​ന്നും ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. മ​​​​​​​​ക​​​​​​​​ൾ ന​​​​​​​​ഷ്‌​​​​​​​​ട​​​​​​​​പ്പെ​​​​​​​​ട്ട അ​​​​​​​​ച്ഛ​​​​​​​​ന്‍റെ വേ​​​​​​​​ദ​​​​​​​​ന​​​​​​​​യ്ക്ക് പ​​​​​​​​രി​​​​​​​​ധി​​​​​​​​യി​​​​​​​​ല്ല എ​​​​​​​​ന്ന​​​​​​​​തു ശ​​​​​​​​രി​​​​​​​​ത​​​​​​​​ന്നെ. എ​​​​​​​​ങ്കി​​​​​​​​ലും താ​​​​​​​​മ​​​​​​​​ര​​​​​​​​ശേ​​​​​​​​രി​​​​​​​​യി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ന്ന സം​​​​​​​​ഭ​​​​​​​​വം ആ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​യു​​​​​​​​ള​​​​​വാ​​​​​ക്കു​​​​​ന്ന ഒ​​​​​​​​ട്ടേ​​​​​​​​റെ ചോ​​​​​​​​ദ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​യ​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്നു​​​​​​​​ണ്ട്. 2023 മേ​​​​​​​​യ് പ​​​​​​​​ത്തി​​​​​​​​നു പു​​​​​​​​ല​​​​​​​​ർ​​​​​​​​ച്ചെ കൊ​​​​​​​​ട്ടാ​​​​​​​​ര​​​​​​​​ക്ക​​​​​​​​ര താ​​​​​​​​ലൂ​​​​​​​​ക്ക് ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ൽ ഡോ. ​​​​​​​​വ​​​​​​​​ന്ദ​​​​​​​​ന ദാ​​​​​​​​സ് കു​​​​​​​​ത്തേ​​​​​​​​റ്റു മ​​​​​​​​രി​​​​​​​​ച്ച​​​​​​​​തി​​​​​​​​നു​​​​​​​​ശേ​​​​​​​​ഷം ഒ​​​​​​​​രു​​​​​​​​പാ​​​​​​​​ടു കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​മ്മ​​​​​​​​ൾ കേ​​​​​​​​ട്ടു. കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി​​​​​​​​ട്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഒ​​​​​​​​രു ഡോ​​​​​​​​ക്‌​​​​​​​​ട​​​​​​​​ർ ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ൽ​​​​​​​​വ​​​​​​​​ച്ചു കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത്. ഈ ​​​​​​​​കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​കം ന​​​​​​​​ട​​​​​​​​ന്ന് ഒ​​​​​​​​രാ​​​​​​​​ഴ്ച​​​​​​​​യ്ക്ക​​​​​​​​കം ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി സു​​​​​​​​ര​​​​​​​​ക്ഷാ ബി​​​​​​​​ല്ലി​​​​​​​​ന് മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭ അം​​​​​​​​ഗീ​​​​​​​​കാ​​​​​​​​രം ന​​​​​​​​ല്കി. പ​​​​​​​​ക്ഷേ, തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നു ചെ​​​​​​​​യ്യേ​​​​​​​​ണ്ട ഒ​​​​​​​​ന്നും ചെ​​​​​​​​യ്തി​​​​​​​​ല്ലെ​​​​​​​​ന്ന​​​​​​​​തി​​​​​​​​ന്‍റെ തെ​​​​​​​​ളി​​​​​​​​വാ​​​​​​​​ണ് താ​​​​​​​​മ​​​​​​​​ര​​​​​​​​ശേ​​​​​​​​രി​​​​​​​​യി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ന്ന സം​​​​​​​​ഭ​​​​​​​​വം. പ​​​​​​​​ക്ഷേ, സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ ത​​​​​​​​ക​​​​​​​​ർ​​​​​​​​ച്ച​​​​​​​​യെ മാ​​​​​​​​ത്രം…

Read More

അ​തെ, മ​ന​സാ​ണു വേ​ണ്ട​ത്

ഒ​ടു​വി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​നി​നി​റം കാ​ട്ടി. വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ ബാ​ങ്ക് വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളാ​നാ​കി​ല്ല. കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ അ​തി​ന് ര​ണ്ടു കാ​ര​ണ​ങ്ങ​ളാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ബാ​ങ്ക് വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യി​ല്ല; വാ​യ്പ എ​ഴു​തി​ത്ത​ള്ള​ൽ കേ​ന്ദ്ര​ത്തി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​ക്കു പു​റ​ത്തു​ള്ള കാ​ര്യ​മാ​ണ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രാ​ല​യ​മാ​ണ് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്. സ​ത്യ​വാ​ങ്മൂ​ല​ത്തോ​ടു കോ​ട​തി അ​തി​രൂ​ക്ഷ​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. ചി​റ്റ​മ്മ​ന​യം വേ​ണ്ട. കേ​ന്ദ്ര​ത്തി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് പ​റ​യാ​നാ​കില്ല. വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ മ​ന​സു​ണ്ടോ എ​ന്ന​താ​ണ് പ്ര​ശ്നം. കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ അ​ക്കാ​ര്യം തു​റ​ന്നു​പ​റ​യ​ണം. ജ​സ്റ്റീ​സ് ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് തുറന്ന​ടി​ച്ചു. ആ​സാം, ഗു​ജ​റാ​ത്ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം​കൂ​ടി പ​ണം അ​നു​വ​ദി​ച്ച​ത് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ചെയ്തു. ആ​രെ​യാ​ണ് വി​ഡ്ഢി​ക​ളാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്? കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് കോ​ട​തി​യു​ടെ ചോ​ദ്യം. ഇ​തേ ചോ​ദ്യ​മാ​ണ് ജ​ന​ങ്ങ​ൾ​ക്കും ചോ​ദി​ക്കാ​നു​ള്ള​ത്. ആ​രു​ടെ കൂ​ടെ​യാ​ണ് നി​ങ്ങ​ൾ എ​ന്നൊ​രു ചോ​ദ്യ​വും ഇ​തോ​ടൊ​പ്പം ഉ​യ​രു​ന്നു​ണ്ട്. വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​മോ എ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​നു…

Read More

മോ​ഷ്‌​ടാ​ക്ക​ളെ പി​ടി​ക്ക​ണം; പോ​റ്റി​വ​ള​ർ​ത്തി​യ​വ​രെ​യും

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും അ​പ​മാ​ന​ക​ര​മാ​യൊ​രു മോ​ഷ​ണ​ക്കേ​സി​ലൂ​ടെ​യാ​ണ് സം​സ്ഥാ​നം ക​ട​ന്നു​പോ​കു​ന്ന​ത്. ആ​ഗോ​ള അ​യ്യ​പ്പ​ഭ​ക്ത​രെ ച​തി​ച്ച​വ​രെ ക​ണ്ടെ​ത്ത​ണം, ശി​ക്ഷി​ക്ക​ണം. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം മോ​ഷ്‌​ടി​ക്ക​പ്പെ​ട്ടെ​ന്ന വി​വ​രം ല​ക്ഷ​ക്ക​ണ​ക്കി​നു ഭ​ക്ത​രു​ടെ ഹൃ​ദ​യ​ങ്ങ​ളെ ഉ​ല​ച്ചി​രി​ക്കു​ന്നു. ശ്രീ​കോ​വി​ലി​ന്‍റെ കാ​വ​ൽ​ക്കാ​രാ​യ ദ്വാ​ര​പാ​ല​ക​രു​ടെ ശി​ല്പ​ത്തെ പൊ​തി​ഞ്ഞ സ്വ​ർ​ണം​പോ​ലും ത​ട്ടി​യെ​ടു​ത്ത​വ​ർ മ​റ്റെ​ന്തു ക​വ​ർ​ച്ച​യ്ക്കും മ​ടി​ക്കാ​ത്ത​വ​രാ​ണ്. ദ്വാ​ര​പാ​ല​ക​രെ ‘വ​ക​വ​രു​ത്തി​യ​വ​ർ’ എ​വി​ടെ​യൊ​ക്കെ ക​ട​ന്നു​ക​യ​റി​യെ​ന്നും അ​റി​യേ​ണ്ട​തു​ണ്ട്. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​ന്പ​ലം​വി​ഴു​ങ്ങി​ക​ളെ മാ​ത്ര​മ​ല്ല, അ​വ​രെ പോ​റ്റി​വ​ള​ർ​ത്തി​യ​വ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്ക​ട്ടെ. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും അ​പ​മാ​ന​ക​ര​മാ​യൊ​രു മോ​ഷ​ണ​ക്കേ​സി​ലൂ​ടെ​യാ​ണ് സം​സ്ഥാ​നം ക​ട​ന്നു​പോ​കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് 2019ൽ ​അ​റ്റ​കു​റ്റ​പ്പ​ണി​ക്കു കൊ​ണ്ടു​പോ​യ അ​ത്ര​യും സ്വ​ർ​ണം ദ്വാ​ര​പാ​ല​ക​ശി​ല്പ​ത്തി​നൊ​പ്പം തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നു വ്യ​ക്ത​മാ​ണെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. സ്വ​ർ​ണം പൊ​തി​ഞ്ഞ യ​ഥാ​ർ​ഥ ദ്വാ​ര​പാ​ല​ക​ശി​ല്പ​ങ്ങ​ൾ 2019ൽ ​സ്പോ​ൺ​സ​ർ വി​ല്പ​ന ന​ട​ത്തി​യോ​യെ​ന്നും സം​ശ​യി​ക്കാ​മെ​ന്ന് ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച കോ​ട​തി വി​ല​യി​രു​ത്തി. അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്‌​ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പോ​ലീ​സ് എ​ച്ച്. വെ​ങ്കി​ടേ​ഷി​നെ ത​ല​വ​നാ​ക്കി…

Read More

നേ​​ര്യ​​മം​​ഗ​​ലം-​​വാ​​ള​​റ വ​​ഴി സ​​ർ​​ക്കാ​​രും മു​​ട​​ക്ക​​രു​​ത്

കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​നോ​​ദ​​സ​​ഞ്ചാ​​ര​​കേ​​ന്ദ്ര​​മാ​​യ മൂ​​ന്നാ​​റി​​ലേ​​ക്കു​​ള്ള അ​​പ​​ക​​ട​​വ​​ഴി ഒ​​ന്നു ന​​ന്നാ​​ക്കാ​​ൻ പോ​​ലും കെ​​ൽ​​പ്പി​​ല്ലാ​​തെ വ​​നം​​വ​​കു​​പ്പി​​നും പ​​രി​​സ്ഥി​​തി​​ ഹ​​ർ​​ജി​​ക്കാ​​ർ​​ക്കും മു​​ന്നി​​ൽ മു​​ട്ടി​​ടി​​ച്ചു​​ നി​​ൽ​​ക്കു​​ക​​യാ​​ണ് സ​​ർ​​ക്കാ​​ർ. ദേ​​ശീ​​യ​​പാ​​ത-85​​ന്‍റെ നേ​​ര്യ​​മം​​ഗ​​ലം മു​​ത​​ൽ വാ​​ള​​റ വ​​രെ​​യു​​ള്ള 14.5 കി​​ലോ​​മീ​​റ്റ​​ർ ഭാ​​ഗ​​ത്തെ വി​​പു​​ലീ​​ക​​ര​​ണ ജോ​​ലി​​യാ​​ണ് ബി​​ജെ​​പി നേ​​താ​​വി​​ന്‍റെ ഹ​​ർ​​ജി​​യി​​ൽ കോ​​ട​​തി വി​​ല​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു മൂ​​ന്നു മാ​​സ​​ത്തോ​​ള​​മാ​​യി മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന​​ത്. ആ​​ദ്യം വ​​ഴി​​മു​​ട​​ക്കി​​യ​​തു വ​​നം​​വ​​കു​​പ്പാ​​ണെ​​ങ്കി​​ലും വ​​ഴി വ​​നം​​വ​​കു​​പ്പി​​ന്‍റേ​​ത​​ല്ലെ​​ന്നു സ്വ​​കാ​​ര്യ​​ വ്യ​​ക്തി​​ക​​ൾ കോ​​ട​​തി​​യി​​ൽ തെ​​ളി​​യി​​ച്ച​​തോ​​ടെ പി​​ന്മാ​​റി. പി​​ന്നാ​​ലെ​​യാ​​ണ് പു​​തി​​യ ഹ​​ർ​​ജി​​ക്കാ​​ര​​നെ​​ത്തി​​യ​​ത്. ഹ​​ർ​​ജി​​യി​​ൽ ഒ​​രു സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ കൊ​​ടു​​ത്ത തെ​​റ്റാ​​യ സ​​ത്യ​​വാ​​ങ്മൂ​​ലം തി​​രു​​ത്താ​​ൻ കോ​​ട​​തി ര​​ണ്ടുത​​വ​​ണ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടും കൊ​​ടു​​ത്തി​​ല്ല. ഇ​​ന്നു മൂ​​ന്നാ​​മ​​ത്തെ അ​​വ​​സ​​ര​​മാ​​ണ്. മ​​ണ്ണി​​ടി​​ഞ്ഞും മ​​രം വീ​​ണും വ​​ണ്ടി​​യി​​ടി​​ച്ചും മ​​ര​​ണ​​മേ​​ഖ​​ല​​യാ​​യ നേ​​ര്യ​​മം​​ഗ​​ലം-​​വാ​​ള​​റ റോ​​ഡ് സ​​ർ​​ക്കാ​​ർ ന​​ന്നാ​​ക്കു​​മോ? അ​​തോ, വ​​നം​​വ​​കു​​പ്പി​​ന്‍റെ​​യും ബി​​നാ​​മി​​ക​​ളു​​ടെ​​യും താ​​ള​​ത്തി​​നു​​ള്ള തു​​ള്ള​​ൽ തു​​ട​​രു​​മോ‍? ‍ഇ​​ന്ന​​റി​​യാം. കേ​​ര​​ള​​ത്തി​​ന്‍റെ മ​​ല​​യോ​​ര-​​വ​​നാ​​തി​​ർ​​ത്തി മേ​​ഖ​​ല​​ക​​ളെ വ​​ന്യ​​ജീ​​വി​​ക​​ൾ​​ക്കു സു​​ഖ​​വാ​​സ​​കേ​​ന്ദ്ര​​വും ക​​ർ​​ഷ​​ക​​ർ​​ക്കും ആ​​ദി​​വാ​​സി​​ക​​ൾ​​ക്കും മ​​ര​​ണ​​മേ​​ഖ​​ല​​യു​​മാ​​ക്കി​​യ വ​​നം​​വ​​കു​​പ്പാ​​ണ് നേ​​ര്യ​​മം​​ഗ​​ലം-​​വാ​​ള​​റ റോ​​ഡി​​ലും…

Read More

മ​ദ്യ​ക്ക​ന്പ​നി​യെ വാ​ഴി​ക്കാ​ൻ എ​ല​പ്പു​ള്ളി​യെ വീ​ഴി​ക്ക​രു​ത്

പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ൽ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​ന്ന മ​ദ്യ​നി​ർ​മാ​ണ​ശാ​ല സ്ഥാ​പി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ജ​ന​കീ​യ പ്ര​ക്ഷോ​ഭം ക​രു​ത്താ​ർ​ജി​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ്, ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ന്നു പ​റ​ഞ്ഞെ​ത്തി​യ മ​ദ്യ​ക്ക​ന്പ​നി​ക്കാ​രെ ജ​നം ത​ട​ഞ്ഞി​രു​ന്നു. ഇ​ന്ന്, പ്ര​ദേ​ശ​ത്ത് സം​സ്ഥാ​ന​ത​ല സ​മ്മേ​ള​നം ന​ട​ക്കു​ക​യാ​ണ്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു മ​ദ്യ​നി​ർ​മാ​ണ​ത്തി​നു​ള്ള സ്പി​രി​റ്റ് വാ​ങ്ങു​ന്ന​തി​ന്‍റെ ന​ഷ്ടം ഒ​ഴി​വാ​ക്കാ​മെ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ന്യാ​യം. അ​താ​യ​ത്, ഇ​പ്പോ​ൾ​ത​ന്നെ അ​മി​ത​ലാ​ഭ​മു​ള്ള മ​ദ്യ​ക്ക​ച്ച​വ​ട​ത്തെ കൊ​ള്ള​സ​ങ്കേ​ത​മാ​ക്കാ​നു​ള്ള ച​തു​രു​പാ​യ​ങ്ങ​ളി​ലാ​ണ് സ​ർ​ക്കാ​ർ. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശാ​പ​മാ​യി മാ​റി​യ​തു​പോ​ലും സ​ർ​ക്കാ​രി​നെ പി​ന്തി​രി​പ്പി​ക്കു​ന്നി​ല്ല. ക്ഷേ​മ​ത്തേ​ക്കാ​ൾ ലാ​ഭ​ത്തി​നു പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന ഈ ​നി​ല​പാ​ടി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണം. മ​ദ്യ​ക്ക​ന്പ​നി​യെ വാ​ഴി​ക്കാ​ൻ എ​ല​പ്പു​ള്ളി​ക്കാ​രെ വീ​ഴി​ക്ക​രു​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​ഞ്ചി​ക്കോ​ട് എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 600 കോ​ടി നി​ക്ഷേ​പ​ത്തി​ല്‍ വ​ന്‍കി​ട മ​ദ്യ​നി​ര്‍മാ​ണ​ത്തി​നാ​ണ് മ​ധ്യ​പ്ര​ദേ​ശ് ആ​സ്ഥാ​ന​മാ​യ ഒ​യാ​സി​സ് ക​മ്പ​നി​ക്ക് എ​ക്‌​സൈ​സ് വ​കു​പ്പ് അ​നു​മ​തി ന​ല്‍കി​യ​ത്. പ​ഞ്ചാ​യ​ത്തി​നോ​ട് ആ​ലോ​ചി​ക്കു​ക​പോ​ലും ചെ​യ്യാ​തെ​യു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം അ​റി​ഞ്ഞ​തു​മു​ത​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട്. നാ​ലു​ ഘ​ട്ട​മാ​യി 500…

Read More

നു​​ണ​​യ്ക്കു പി​​ന്നാ​​ലെ വ​​ർ​​ഗീ​​യ കാ​​ർ​​ഡ്

നു​ണ പ​റ​യു​ന്ന​വ​ർ​ക്കു വ​ർ​ഗീ​യ​ത ക​ളി​ക്കാ​നും മ​ടി​യു​ണ്ടാ​കി​ല്ലെ​ന്നു തോ​ന്നും, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ വാ​ക്കു​ക​ൾ കേ​ട്ടാ​ൽ. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​ളു​ക​ൾ​ക്കു നി​യ​മ​നം ന​ൽ​കു​ന്ന​തി​ൽ ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ൾ ത​ട​സം നി​ൽ​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ആ​ദ്യ പ്ര​സ്താ​വ​ന. ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടും സ​ർ​ക്കാ​രി​നു നി​യ​മ​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് രോ​ഷാ​കു​ല​നാ​യ മ​ന്ത്രി വ​ർ​ഗീ​യ കാ​ർ​ഡി​റ​ക്കി​യ​ത്. മ​ത​വും ജാ​തി​യും നോ​ക്കി വി​ര​ട്ടാ​ന്‍ നോ​ക്കേ​ണ്ടെ​ന്നും കോ​ട​തി​വി​ധി അ​നു​സ​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഭീ​ഷ​ണി. ഭി​ന്ന​ശേ​ഷി ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ സ്ഥി​ര​നി​യ​മ​നം മു​ട​ങ്ങി​യ മ​റ്റ് അ​ധ്യാ​പ​ക​ർ​ക്കു​വേ​ണ്ടി ശ​ബ്ദി​ക്കു​ന്ന​തി​ൽ എ​ന്തു മ​ത​വും ജാ​തി​യു​മാ​ണ് ഉ​ള്ള​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ല. ഇ​ങ്ങ​നെ​യൊ​ക്കെ വ​സ്തു​ത​ക​ളെ വ​ള​ച്ചൊ​ടി​ക്ക​ണ​മെ​ങ്കി​ൽ വ​ർ​ഗീ​യ​ത​യു​ടെ ക​ന​ലൊ​രു​ത​രി​യെ​ങ്കി​ലും ഉ​ള്ളി​ലു​ണ്ടാ​ക​ണം. തീ​ർ​ച്ച​യാ​യും ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. 16,000 അ​ധ്യാ​പ​ക​രാ​ണു മ​ഴ​യ​ത്തു നി​ൽ​ക്കു​ന്ന​ത്; പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളും. വ​ർ​ഗീ​യ ​ധ്രു​വീ​ക​ര​ണ​മ​ല്ല സ​ർ, വ​ക​തി​രി​വാ​ണു വേ​ണ്ട​ത്.അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ​ർ​ക്കാ​രി​നു പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ര​തി​സ​ന്ധി​യാ​ണ് എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം. ഈ ​നാ​ലു ശ​ത​മാ​നം…

Read More

ന​​​ദി മു​​​ത​​​ൽ ക​​​ട​​​ൽ​​​ വ​​​രെ സ​​​മാ​​​ധാ​​​നം പു​​​ല​​​ര​​​ട്ടെ

എ​​​ന്നേ​​​ക്കു​​​മാ​​​യി പ​​​ല​​​സ്തീ​​​നി​​​ക​​​ളു​​​ടെ ക​​​ണ്ണീ​​​രു​​​ണ​​​ങ്ങു​​​മെ​​​ന്നും യ​​​ഹൂ​​​ദ​​​രു​​​ടെ സു​​​ര​​​ക്ഷാ​​​ഭീ​​​തി ശ​​​മി​​​ക്കു​​​മെ​​​ന്നും പ​​​റ​​​യാ​​​റാ​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ഒ​​​രു സ​​​മാ​​​ധാ​​​ന​​​പ​​​ദ്ധ​​​തി രൂ​​​പംകൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മു​​​ൻ​​​കൈ​​​യി​​​ൽ ത​​​യാ​​​റാ​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ങ്കി​​​ലും അ​​​റ​​​ബ് രാ​​​ജ്യ​​​ങ്ങ​​​ളും പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​യാ​​​ൽ പ​​​ല​​​സ്തീ​​​നി​​​ക​​​ൾ​​​ക്കും യ​​​ഹൂ​​​ദ​​​ർ​​​ക്കും സ​​​മാ​​​ധാ​​​ന​​​ത്തോ​​​ടെ ജീ​​​വി​​​ക്കാ​​​നു​​​ള്ള പു​​​തി​​​യൊ​​​രു യു​​​ഗ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​മാ​​​യേ​​​ക്കാം. ഭീ​​​ക​​​ര​​​പ്ര​​​സ്ഥാ​​​ന​​​മാ​​​യ ഹ​​​മാ​​​സി​​​ന് ഭ​​​ര​​​ണ​​​പ​​​ങ്കാ​​​ളി​​​ത്ത​​​മി​​​ല്ലാ​​​ത്ത പ​​​ദ്ധ​​​തി, ഗാ​​​സ​​​യെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ന്‍റെ ഇ​​​ര​​​വാ​​​ദ​​​ത്തി​​​നു​​​ള്ള ഷോ​​​കേ​​​സാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഇ​​​സ്ര​​​യേ​​​ൽ വി​​​രു​​​ദ്ധ​​​ത​​​യാ​​​ൽ അ​​​ന്ധ​​​രാ​​​യ​​​വ​​​ർ​​​ക്കും വോ​​​ട്ട് രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​ർ​​​ക്കും ഒ​​​ഴി​​​കെ​​​യു​​​ള്ള ജ​​​നാ​​​ധി​​​പ​​​ത്യ​​​ലോ​​​ക​​​ത്തി​​​ന് ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യി​​​രി​​​ക്കും. വൈ​​​റ്റ് ഹൗ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ സ​​​മാ​​​ധാ​​​നപ​​​ദ്ധ​​​തി​​​യി​​​ൽ 20 നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ, ബ​​​ന്ദി​​​ക​​​ളു​​​ടെ​​​യും ത​​​ട​​​വു​​​കാ​​​രു​​​ടെ​​​യും മോ​​​ച​​​നം, ഘ​​​ട്ട​​​ങ്ങ​​​ളാ​​​യി ഇ​​​സ്ര​​​യേ​​​ൽ സൈ​​​ന്യ​​​ത്തി​​​ന്‍റെ പി​​​ൻ​​​വാ​​​ങ്ങ​​​ൽ, അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യ​​​ങ്ങ​​​ളെ​​​ത്തി​​​ക്ക​​​ൽ, ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ, സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യു​​​ള്ള പു​​​ന​​​ർ​​​നി​​​ർമാ​​​ണം തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​തി​​​ലു​​​ണ്ട്. ഭ​​​ര​​​ണ​​​മാ​​​റ്റ​​​മാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ കാ​​​ത​​​ൽ. ട്രം​​​പ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ, മു​​​ൻ ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ടോ​​​ണി ബ്ലെ​​​യ​​​റെ പോ​​​ലു​​​ള്ള വ്യ​​​ക്തി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന, ‘ബോ​​​ർ​​​ഡ് ഓ​​​ഫ് പീ​​​സ്’ എ​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മി​​​തി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ഒ​​​രു പ​​​ല​​​സ്തീ​​​ൻ സ​​​മി​​​തി ഗാ​​​സ ഭ​​​രി​​​ക്കും.…

Read More

ബ​​ഹു. മ​​ന്ത്രീ, നു​​ണ പ​​റ​​യ​​രു​​ത്

ഈ ​​സ​​ർ​​ക്കാ​​ർ പൗ​​ര​​ന്മാ​​രി​​ൽ​​നി​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട എ​​ല്ലാ ആ​​ദ​​ര​​വു​​ക​​ളും ന​​ൽ​​കി​​ക്കൊ​​ണ്ടു പ​​റ​​യ​​ട്ടെ, ബ​​ഹു. വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി ഏ​​തു രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന്‍റെ​​യോ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ​​യോ ഭാ​​ഗ​​മാ​​ക​​ട്ടെ; നു​​ണ പ​​റ​​യ​​രു​​ത്. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ ആ​​ളു​​ക​​ൾ​​ക്കു നി​​യ​​മ​​നം ന​​ൽ​​കു​​ന്ന​​തി​​ൽ ക്രൈ​​സ്ത​​വ മാ​​നേ​​ജ്മെ​​ന്‍റു​​ക​​ൾ ത​​ട​​സം നി​​ൽ​​ക്കു​​ന്നു​​വെ​​ന്നു ധ്വ​​നി​​പ്പി​​ക്കു​​ന്ന അ​​ങ്ങ​​യു​​ടെ പ്ര​​സ്താ​​വ​​ന നു​​ണ​​യും അ​​വ​​ഹേ​​ള​​ന​​വു​​മാ​​ണ്. സ​​ർ​​ക്കാ​​ർ അ​​നു​​ശാ​​സി​​ക്കു​​ന്ന വി​​ധ​​ത്തി​​ൽ ഭി​​ന്ന​​ശേ​​ഷി​​ നി​​യ​​മ​​ന​​വും ആ​​വ​​ശ്യ​​മാ​​യ ഒ​​ഴി​​വു​​ക​​ളും നി​​ല​​നി​​ർ​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന സ​​ത്യ​​വാ​​ങ്മൂ​​ലം ക്രൈ​​സ്ത​​വ മാ​​നേ​​ജ്മെ​​ന്‍റു​​ക​​ൾ സ​​ർ​​ക്കാ​​രി​​നും ​കോ​​ട​​തി​​ക്കും ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്ന യാ​​ഥാ​​ർ​​ഥ്യം മ​​റ​​ച്ചു​​വ​​ച്ചു​​കൊ​​ണ്ടു​​ള്ള ഈ ​​പ്ര​​സ്താ​​വ​​ന, നീ​തി​ക്കു മു​​ക​​ളി​​ലൂ​​ടെ മു​​ണ്ടും മ​​ട​​ക്കി​​ക്കു​​ത്തി ന​​ട​​ത്തു​​ന്ന അ​​ഭ്യാ​​സം​​പോ​​ലെ​​യാ​​ണ് തോ​​ന്നു​​ന്ന​​ത്. ദ​​യ​​വാ​​യി, ക്രൈ​​സ്ത​​വ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളെ പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ൽ നി​​യ​​മ​​വി​​രു​​ദ്ധ​​രാ​​യി ചി​​ത്രീ​​ക​​രി​​ക്ക​​രു​​ത്. എ​​ന്താ​​ണ് ക്രൈ​​സ്ത​​വ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന ന്യൂ​​ന​​പ​​ക്ഷ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ കേ​​ര​​ള സ​​മൂ​​ഹ​​ത്തോ​​ടു ചെ​​യ്ത തെ​​റ്റെ​​ന്ന് ഈ ​​സ​​ർ​​ക്കാ​​ർ തെ​​ളി​​ച്ചുപ​​റ​​യ​​ണം. ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ടു​​ന്ന ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി നി​​യ​​മാ​​നു​​സൃ​​ത ഒ​​ഴി​​വു​​ക​​ൾ എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ൽ ഒ​​ഴി​​ച്ചി​​ട്ട​​ശേ​​ഷം മ​​റ്റു നി​​യ​​മ​​ന​​ങ്ങ​​ൾ​​ക്ക് അം​​ഗീ​​കാ​​രം ന​​ൽ​​കി അ​​വ​​യെ ക്ര​​മ​​വ​​ത്ക​​രി​​ക്ക​​ണ​​മെ​​ന്ന്, എ​​ൻ​​എ​​സ്എ​​സ് മാ​​നേ​​ജ്‌​​മെ​​ന്‍റി​​നു…

Read More

ആ​ർ​ത്ത​നാ​ദ​മാ​കു​ന്ന ആ​ർ​പ്പു​വി​ളി​ക​ൾ

ത​ക​ർ​ന്നു​വീ​ണ സി​സ്റ്റ​ത്തി​ൽ ശ്വാ​സംമു​ട്ടി 40 പേ​ർ​കൂ​ടി മ​രി​ച്ചു. ശ​നി​യാ​ഴ്ച ത​മി​ഴ് ന​ട​ൻ വി​ജ​യ്‌​യു​ടെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി ടി​വി​കെ (ത​മി​ഴ​ക വെ​ട്രി ക​ഴ​കം) ക​രൂ​രി​ൽ ന​ട​ത്തി​യ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രും കാ​ഴ്ച​ക്കാ​രു​മാ​ണ് തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ടു മ​രി​ച്ച​ത്. രാ​ഷ്‌​ട്രീ​യ​ത്തി​ലും മ​ത​ത്തി​ലും ആ​ശ്വാ​സം തേ​ടി തി​ങ്ങി​ക്കൂ​ടു​ന്ന മ​നു​ഷ്യ​ർ തി​ര​ക്കി​ൽ ശ്വാ​സംമു​ട്ടി മ​രി​ക്കു​ന്ന​ത് ആ​ദ്യ​മ​ല്ല; അ​വ​സാ​ന​ത്തേ​തു​മാ​യി​രി​ക്കി​ല്ല. കാ​ര​ണം, ഒ​ന്നി​നു പി​റ​കെ മ​റ്റൊ​ന്നാ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും സ​ർ​ക്കാ​രു​ക​ൾ ഒ​രു മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ക്കു​ന്നി​ല്ല. ഒ​രി​റ്റു വെ​ള്ള​ത്തി​നും ഒ​ടു​വി​ലൊ​രു ശ്വാ​സ​ത്തി​നു​മാ​യു​ള്ള മ​നു​ഷ്യ​രു​ടെ പി​ട​ച്ചി​ൽ നി​ഷ്ക്രി​യ ഭ​ര​ണ​കൂ​ട​ങ്ങ​ളെ​യും അ​തി​ന്‍റെ ഉ​ത്പ​ന്ന​മാ​യ ഉ​ദ്യോ​ഗ​സ്ഥ കെ​ടു​കാ​ര്യ​സ്ഥ​ത​യെ​യും നോ​വി​ക്കു​ന്നി​ല്ല. രാ​ഷ്‌​ട്രീ​യഭാ​ര​ത്താ​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ സി​സ്റ്റ​ത്തി​ന്‍റെ മോ​ർ​ച്ച​റി​ക​ൾ തി​ക്കി​ലും തി​ര​ക്കി​ലും മ​രി​ക്കു​ന്ന​വ​ർ​ക്കാ​യി രാ​ജ്യ​മെ​ങ്ങും തു​റ​ന്നി​ട്ടി​രി​ക്കു​ന്നു. നാ​മ​ക്ക​ലി​ലെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ടി​വി​കെ പ്ര​സി​ഡ​ന്‍റ് വി​ജ​യ് ക​രൂ​രി​ലെ​ത്തി​യ​ത്. ക​രൂ​ർ വേ​ലു​ച്ചാ​മി​പു​ര​ത്ത് ഉ​ച്ച​യ്ക്കു ന​ട​ക്കേ​ണ്ടി​യി​രു​ന്ന റാ​ലി വൈ​കി​യ​തോ​ടെ രാ​വി​ലെ മു​ത​ൽ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രും പി​ന്നീ​ട് എ​ത്തി​യ​വ​രു​മാ​യി ആ​ൾ​ക്കൂ​ട്ടം…

Read More