ഏതോ ഒരു അമാനുഷിക ശക്തി അന്ന് ഹോട്ടല്‍ മുറിയില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു ! ഒരു സുഹൃത്ത് ഇക്കാര്യത്തില്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രഞ്ജിത്ത് ശങ്കര്‍

രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ എത്തിയ ഹൊറര്‍ പടം പ്രേതം വന്‍വിജയമായിരുന്നു. ഇപ്പോള്‍ പ്രേതത്തിന്റെ രണ്ടാം ഭാഗവുമായി ഇരുവരും വീണ്ടും പ്രേക്ഷകര്‍ക്കു മുമ്പില്‍ എത്തുകയാണ്. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സജീവമായിരിക്കുന്ന അവസരത്തില്‍ തനിക്കും ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവപ്പെട്ടുവെന്ന് പറയുകയാണ് സംവിധായകന്‍. തിരുവന്തപുരത്തെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ മുറിയില്‍ ആരുടേയോ അദൃശ്യ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് തോന്നിയതായി രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ‘തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ ഹോട്ടലില്‍ ഒരു ദിവസം രാത്രി ഞാന്‍ താമസിച്ചു. ആ ഹോട്ടലില്‍ ഒരു ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് ഒരു സുഹൃത്ത് എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ ചിന്ത എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചത് എന്നുവെച്ചാല്‍, എന്റെ മുറിയില്‍ ഏതോ ഒരു ശക്തിയുടെ സാന്നിധ്യമുണ്ടെന്ന തോന്നല്‍ എന്നിലുണ്ടായി. ആ രാത്രി മുഴുവന്‍. നിങ്ങള്‍ക്ക് ഇത് തമാശയായി തോന്നാം, പക്ഷേ മനുഷ്യന്റെ മനസ്സാണ് ഇതെല്ലാം…

Read More