അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി..?

വാ​ഷിം​ഗ്ട​ണ്‌ ഡി​സി: ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ര​ണ്ടാം ഭ​ര​ണ​കാ​ല​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​യി മാ​റു​ന്ന അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ, ഭ​ര​ണ​ക​ക്ഷി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ ദൃ​ശ്യ​മാ​കു​ന്ന​ത്. അ​മേ​രി​ക്ക​ന്‍ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്ക​ന്പോ​ൾ ആ​ദ്യ സൂ​ച​ന​ക​ളി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി മു​ന്നേ​റു​ക​യാ​ണ്. സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഫ​ലം പു​റ​ത്ത് വ​ന്ന 14 സീ​റ്റു​ക​ളി​ല്‍ പ​തി​നൊ​ന്ന് ഇ​ട​ങ്ങ​ളി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി വി​ജ​യി​ച്ചു. കോ​ള​റാ​ഡോ, ദെ​ലാ​വേ​ര്‍, ജോ​ര്‍​ജി​യ, ഇ​ല്ലി​യോ​ണി​സ്, മ​സാ​ച്ചു​സെ​റ്റ്, നോ​ര്‍​ത്ത് ക​രോ​ലീ​ന, ന്യൂ ​ഹാ​മ്പ്ഷി​ര്‍, ന്യൂ ​ജേ​ഴ്‌​സി, ന്യൂ ​മെ​ക്‌​സി​ക്കോ, റോ​ഡ് ഐ​ല​ന്‍റ്, വെ​ര്‍​ജീ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​ജ​യം. ഫ്‌​ളോ​റി​ഡ, വെ​സ്റ്റ് വെ​ര്‍​ജീ​നി​യ, വ്യോ​മിം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍​സ് സീ​റ്റ് നി​ല​നി​ര്‍​ത്തി. 21 ഇ​ട​ങ്ങ​ളി​ലെ ഫ​ലം പു​റ​ത്ത് വ​രാ​നു​ണ്ട്. ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും നോ​ര്‍​ത്ത് ക​രോ​ലീ​ന​യി​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍ സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജാ​മി ആ​ഗ​ര്‍ ആ​ണ് 58.5% വോ​ട്ട് നേ​ടി…

Read More