വാഷിംഗ്ടണ്‍ ഡിസി: ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തിന്റെ വിലയിരുത്തലായി മാറുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ദൃശ്യമാകുന്നത്.
അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കന്പോൾ ആദ്യ സൂചനകളിൽ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നേറുകയാണ്. സെനറ്റ് തെരഞ്ഞെടുപ്പില്‍ ഫലം പുറത്ത് വന്ന 14 സീറ്റുകളില്‍ പതിനൊന്ന് ഇടങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചു.
കോളറാഡോ, ദെലാവേര്, ജോര്‍ജിയ, ഇല്ലിയോണിസ്, മസാച്ചുസെറ്റ്, നോര്‍ത്ത് കരോലീന, ന്യൂ ഹാമ്പ്ഷിര്, ന്യൂ ജേഴ്സി, ന്യൂ മെക്സിക്കോ, റോഡ് ഐലന്റ്, വെര്‍ജീനിയ എന്നിവിടങ്ങളിലാണ് വിജയം. ഫ്ളോറിഡ, വെസ്റ്റ് വെര്‍ജീനിയ, വ്യോമിംഗ് എന്നിവിടങ്ങളില്‍ റിപ്പബ്ലിക്കന്‍സ് സീറ്റ് നിലനിര്‍ത്തി. 21 ഇടങ്ങളിലെ ഫലം പുറത്ത് വരാനുണ്ട്.
ജനപ്രതിനിധി സഭയിലും നോര്‍ത്ത് കരോലീനയില്‍ റിപ്പബ്ലിക്കന്‍ സീറ്റ് പിടിച്ചെടുത്ത് ഡെമോക്രാറ്റിക് പാര്‍ട്ടി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജാമി ആഗര്‍ ആണ് 58.5% വോട്ട് നേടി വിജയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജെനിഫര്‍ കാപ്സ് ബാല്ക്കോമിനെയാണ് തോല്‍പ്പിച്ചത്. നിർണായക പോരാട്ടമാണ് സീറ്റുകളിൽ നടക്കുന്നത്. ഡെമോക്രാറ്റ് ക്യാമ്പുകള്‍ക്ക് ആശ്വാസം പകരുന്നതാണ് ആദ്യ ഫല സൂചനകള്‍.
അമേരിക്കന്‍ പ്രസിഡന്റ് ഭരണത്തിന്റെ പകുതിയില്‍ വച്ച് നടത്തുന്ന തെരഞ്ഞെടുപ്പായതിനാലാണ് ഇത് ഇടക്കാല തെരഞ്ഞെടുപ്പ് എന്നറിയപ്പെടുന്നത്. കോണ്‍ഗ്രസിലെ ഇരുസഭകളിലും ഈ തെരഞ്ഞെടുപ്പ് മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്.
അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നു. ഏകദേശം 21 കോടി (210 മില്യണ്‍) ആളുകളാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.
