അഡ്മിഷന്‍ വേണോ ? എങ്കില്‍ മാസത്തില്‍ മൂന്ന് സഹപാഠികളുമായി ഒന്നിച്ചു ജീവിക്കണം;ജനനനിരക്ക് കൂട്ടാന്‍ ദക്ഷിണ കൊറിയ ആവിഷ്‌കരിച്ച പുതിയ കോഴ്‌സിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ജനപ്പെരുപ്പമാണ് ഒട്ടുമിക്ക രാജ്യങ്ങളുടെയും വിഷയമെങ്കില്‍ കുറഞ്ഞ ജനന നിരക്കാണ് ദക്ഷിണ കൊറിയ നേരിടുന്ന പ്രശ്‌നം. എന്നാല്‍ ജനന നിരക്ക് കൂട്ടാന്‍ ഇപ്പോള്‍ ദക്ഷിണ കൊറിയ സ്വീകരിച്ചിരിക്കുന്ന മാര്‍ഗത്തെ നെറ്റിചുളിച്ചേ നോക്കിക്കാണാനാവൂ. ദക്ഷിണ കൊറിയയിലെ പുതുതലമുറക്കാര്‍ വിവാഹത്തില്‍ നിന്നും കുട്ടികളെ ജനിപ്പിക്കുന്നതില്‍ അകന്നു നില്‍ക്കാന്‍ തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ഒരു വിവാദമായ കോഴ്‌സാണ് ഇപ്പോള്‍ ദക്ഷിണ കൊറിയ ആരംഭിച്ചിരിക്കുന്നത്. ഇതില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ മാസത്തില്‍ മൂന്ന് സഹപാഠികളുമായെങ്കിലും ഒരുമിച്ച് ജീവിക്കണമെന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അതായത് ഡേറ്റിങ് ഇല്ലാത്തവര്‍ക്ക് ഇവിടെ അഡ്മിഷന്‍ ഇല്ലെന്ന് സാരം. സിയോളിലെ ഡോന്‍ഗുക്, ക്യോംഗ് ഹീ യൂണിവേഴ്‌സിറ്റികളാണ് ശ്രദ്ധേയമായ ഈ കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നത്. ഡേറ്റിങ്, ലൈംഗികത, സ്‌നേഹം തുടങ്ങിയവയില്‍ അധിഷ്ഠിതമായ കോഴ്‌സാണിത്. പരമ്പരാഗത കുടുംബജീവിതത്തില്‍ നിന്നും അകന്ന് നില്‍ക്കുന്ന പുതുതലമുറയെ ഈ വക കാര്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണീ കോഴ്‌സ് ആരംഭിച്ചിരിക്കുന്നതെന്ന് ഈ…

Read More