വീ​ട്ടി​ലെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ! യു​വാ​വി​നെ ക​യ്യോ​ടെ പൊ​ക്കി വീ​ട്ടു​കാ​ര്‍…

വീ​ട്ടി​ലെ ശു​ചി​മു​റി​യി​ലെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ​ക​ര്‍​ത്തി​യ കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. ക​ന്യാ​കു​മാ​രി കി​ള്ളി​യൂ​ര്‍ നെ​ടു​വി​ളാം ത​ട്ടു​വി​ള വീ​ട്ടി​ല്‍ മെ​ര്‍​സി​ല്‍ ജോ​സി​നെ(40) മ്യൂ​സി​യം പോ​ലീ​സാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11ന് ​വെ​ള്ള​യ​മ്പ​ലം ആ​ല്‍​ത്ത​റ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ വീ​ടി​ന​ടു​ത്ത് കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​യി എ​ത്തി​യ മെ​ര്‍​സി​ല്‍ താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന് തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടി​ലെ ശു​ചി​മു​റി​യു​ടെ വെ​ന്റി​ലേ​ഷ​നി​ലാ​ണ് മൊ​ബൈ​ല്‍ കാ​മ​റ വ​ച്ച​ത്. തു​ട​ര്‍​ന്ന് മ​തി​ലി​ന് സ​മീ​പ​ത്ത് പ​തു​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്ന മെ​ര്‍​സി​ലി​നെ വീ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​നെ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഫോ​ണി​ല്‍ നി​ന്ന് ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​താ​യി മ്യൂ​സി​യം സി​ഐ പ​റ​ഞ്ഞു. കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More