ആ​ക്രി​ക്ക​ട​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ക​ണ്ടെ​ടു​ത്ത​ത് എം​ഡി​എം​എ​യും ക​ഞ്ചാ​വും ! ഇ​തി​നൊ​പ്പം ക​ണ്ടെ​ടു​ത്ത ‘മ​റ്റു ചി​ല സാ​ധ​ന​ങ്ങ​ള്‍’ ക​ണ്ട് പോ​ലീ​സു​കാ​ര്‍ ഞെ​ട്ടി…

കു​ട്ട​മ​ശേ​രി​യി​ലെ ആ​ക്രി​ക്ക​ട​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 14 ഗ്രാം ​എം​ഡി​എം​എ, 400 ഗ്രാം ​ക​ഞ്ചാ​വ്, എ​യ​ര്‍ പി​സ്റ്റ​ള്‍, മ​യ​ക്കു​മ​രു​ന്ന് അ​ള​ക്കു​ന്ന മൂ​ന്ന് ഡി​ജി​റ്റ​ല്‍ ത്രാ​സ്, പൊ​തി​യു​ന്ന​തി​നു​ള​ള പേ​പ്പ​റു​ക​ള്‍ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ശ്രീ​മൂ​ല​ന​ഗ​രം തൈ​ക്കാ​വ് ക​ണി​യാം​കു​ടി അ​ജ്നാ​സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ട. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ​യും ചൊ​വ്വ​ര തെ​റ്റാ​ലി പ​ത്താ​യ​പ്പു​ര​യ്ക്ക​ല്‍ വീ​ട്ടി​ല്‍ സു​ഫി​യാ​ന്‍, കാ​ഞ്ഞി​ര​ക്കാ​ട് ത​ര​കു​പീ​ടി​ക​യി​ല്‍ അ​ജ്മ​ല്‍ അ​ലി എ​ന്നി​വ​രെ​യും 11.200 ഗ്രാം ​എം.​ഡി.​എം.​എ, 8.6 കി​ലോ ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി മാ​റ​മ്പി​ള്ളി പാ​ല​ത്തി​ന് സ​മീ​പ​ത്ത് കാ​ര്‍ ത​ട​ഞ്ഞ് കാ​ല​ടി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ക്രി​ക്ക​ട​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ആ​ക്ര​ക്ക​ട​യു​ടെ മ​റ​വി​ല്‍ ല​ഹ​രി വി​ല്‍​പ്പ​ന​യാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. യു​വാ​ക്ക​ള്‍​ക്കാ​യി​രു​ന്നു വി​ല്‍​പ്പ​ന. പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി അ​നു​ജ് പ​ലി​വാ​ല്‍, ഐ.​പി.​എ​സ്. ട്ര​യ്നി അ​രു​ണ്‍ കെ…

Read More