മുംബൈയില്‍ സിംഗപ്പൂര്‍ മോഡലില്‍ മെഗാസിറ്റി പണിയാന്‍ മുകേഷ് അംബാനി ! 4300 ഏക്കറില്‍ 7500 കോടി ഡോളറിന്റെ നിക്ഷേപമിറക്കി നിര്‍മിക്കുന്ന റിലയന്‍സ് സിറ്റി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ രംഗത്തേക്കുള്ള അംബാനിയുടെ മാസ് എന്‍ട്രി…

മുംബൈ: എങ്ങനെ പണമുണ്ടാക്കാമെന്ന വിഷയത്തില്‍ ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിച്ചാല്‍ അതിന്റെ വൈസ് ചാന്‍സലര്‍ ആക്കാന്‍ മുകേഷ് അംബാനിയേക്കാള്‍ പറ്റിയ ആള്‍ വേറെ ഉണ്ടാകില്ല. എന്തു തൊട്ടാലും സ്വര്‍ണമാകുന്ന ഗ്രീക്ക് ഇതിഹാസത്തിലെ മിഡാസിനെപ്പോലെയാണ് അംബാനി. കൈവയ്ക്കുന്നിടത്തെല്ലാം പൊന്നുവിളയും. ടെലികോം രംഗത്ത് ജിയോയുടെ മുന്നേറ്റം തന്നെ ഏറ്റവുമടുത്ത ഉദാഹരണം. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയായ ഇന്ത്യയില്‍ മേധാവിത്വം സ്ഥാപിച്ചിരിക്കുന്ന ആമസോണിനെയും ഫ്‌ളിപ്പ് കാര്‍ട്ടിനെയും കടത്തിവെട്ടാന്‍ ഓണ്‍ലൈന്‍ ബിസിനസിലേക്കും അംബാനി കൈവച്ചു കഴിഞ്ഞു. എന്നാല്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല അംബാനിയുടെ പദ്ധതികള്‍. മുംബൈയ്ക്ക് സമീപം സിംഗപ്പൂര്‍ മാതൃകയില്‍ മെഗാസിറ്റി പണിയാനാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തയ്യാറെടുക്കുന്നത്. ദീര്‍ഘകാലമായി അംബാനിയുടെ മനസ്സിലുള്ള പദ്ധതിയാണിത്. അച്ഛന്‍ ധീരുഭായി അംബാനി തന്നെ സ്വപ്നം കണ്ട യൂറോപ്യന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന ഇന്ത്യന്‍ നഗരം എന്ന സ്വപ്നത്തിലേക്കാണ് മകന്‍ കാലെടുത്തു വെക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തങ്ങളിലേക്ക് റിലയന്‍സ്…

Read More