അഭിരാമിക്ക് മനസ്സു നിറയുന്ന വിഷുക്കൈനീട്ടം നല്‍കി കൃഷ്ണകുമാര്‍ ! ഇനി ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങില്ല…

മൂന്നാംക്ലാസ് വിദ്യാര്‍ഥിനി അഭിരാമിയ്ക്ക് വിഷുക്കൈനീട്ടമായി സ്മാര്‍ട്ട്‌ഫോണ്‍ നല്‍കി നടന്‍ കൃഷ്ണകുമാര്‍. തിരുവല്ലം എസ്പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഭിരാമിയുടെ ദുരിതം തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് മനസിലാക്കിയതെന്നും എത്രയും പെട്ടെന്ന് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി വിഷുക്കൈനീട്ടമായി കമലേശ്വരത്തുള്ള കടയുടമയുടെ സഹായത്തോടെ സ്മാര്‍ട്ട് ഫോണ്‍ എത്തിക്കുകയുമായിരുന്നെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ശ്രീവരാഹം പറമ്പില്‍ ലെയ്നിലെ ഒറ്റമുറി വാടകവീട്ടില്‍ അമ്മൂമ്മ ലതയോടൊപ്പമാണ് അഭിരാമി താമസിക്കുന്നത്. വീട്ടുജോലിക്കു പോയായിരുന്നു ലത കുടുംബംകാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കൈയ്ക്കു പരുക്കു പറ്റിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ലതയുടെ മകള്‍ ഐശ്വര്യയുടെ മകളാണ് അഭിരാമി. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ ഐശ്വര്യ മറ്റൊരു വിവാഹം കഴിഞ്ഞു പോയതുമുതല്‍ ലതയ്ക്കൊപ്പമാണ് അഭിരാമി. കോവിഡിനെത്തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ, ടെലിവിഷനോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത അഭിരാമിയുടെ പഠനം തടസ്സപ്പെടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ കുട്ടിക്ക് വേണ്ട സഹായം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതാണ് ഈ…

Read More

സ്മാര്‍ട്ട്‌ഫോണിന്റെ വില കുറയ്ക്കാന്‍ അപൂര്‍വ മൂലകം ? ആസിഡുപയോഗിച്ചുള്ള പരീക്ഷണം വിജയം കാണുമോയെന്ന ആകാക്ഷയില്‍ ലോകം…

ലോകത്ത് ഇന്നു ലഭ്യമായിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒട്ടുമിക്കതും നിര്‍മിക്കുന്നത് റെയര്‍ എര്‍ത്ത് മെറ്റല്‍സ് അഥവാ അപൂര്‍വ മൂലകങ്ങള്‍ ഉപയോഗിച്ചാണ്. പേര് ഇങ്ങനെയാണെങ്കിലും ലോകത്തെ ഏറ്റവും അപൂര്‍വ ലോഹങ്ങളിലൊന്നായ സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ ഇവയുണ്ടെന്നതാണ് സത്യം. പക്ഷേ സ്വര്‍ണം പോലെ ഏതെങ്കിലുമൊരിടത്തു കേന്ദ്രീകരിച്ചാകില്ല അപൂര്‍വ മൂലകങ്ങളുടെ സാന്നിധ്യം. അതിനാല്‍ത്തന്നെ വേര്‍തിരിച്ചെടുക്കാനും വ്യാവസായിക ഉല്‍പാദനത്തിനും വളരെയധികം ബുദ്ധിമുട്ടും വന്‍ചിലവുമാണ്. ഇന്ന് ലോകത്തിലെ അപൂര്‍വ മൂലകങ്ങളില്‍ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ചൈനയാണ്. ഈ മൂലകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിന് നിലവിലുള്ളതിനേക്കാള്‍ ചെലവു കുറഞ്ഞ രീതി ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍. പരിസ്ഥിതിപരമായും ഈ കണ്ടെത്തല്‍ ഏറെ ഗുണകരമാണ്. സാധാരണ ഗതിയില്‍ വിഷവസ്തുക്കള്‍ നിറഞ്ഞ രാസപദാര്‍ഥങ്ങളാണ് അപൂര്‍വ മൂലകങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നതാകട്ടെ ഓര്‍ഗാനിക് ആസിഡ് ഉപയോഗിച്ച് ഈ മൂലകങ്ങളെ വേര്‍തിരിക്കാമെന്ന രീതിയും. അതും വ്യാവസായിക മാലിന്യമായി പ്രതിവര്‍ഷം പുറന്തള്ളുന്ന ഒരു വസ്തുവില്‍…

Read More

ഇക്കണ്ട റേഞ്ചുകള്‍ മുഴുവന്‍ അടക്കിപ്പിടിച്ചിട്ടും മതിയായില്ലേ അംബാനീ… എതിരാളികളെ തകര്‍ത്തെറിയാന്‍ മേക്ക് ഇന്‍ ഇന്ത്യ ഫോണുമായി മുകേഷ് അംബാനി; വരാന്‍ പോകുന്നത് രണ്ടാം ‘ഫ്രീ വിപ്ലവം’…

ഇന്ത്യന്‍ ടെലികോം രംഗത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു രണ്ടു വര്‍ഷം മുമ്പ് ജിയോയുടെ രംഗപ്രവേശം.ഫ്രീയായി 4ജി ഡേറ്റയും കോളും നല്‍കിയതോടെ വിപണിയില്‍ കുത്തക പുലര്‍ത്തിക്കൊണ്ടിരുന്ന ടെലികോം കമ്പനികള്‍ തകര്‍ന്നടിഞ്ഞു. പിന്നീട് ഇന്ത്യ കണ്ടത് ജിയോയുടെ അധീശത്വമായിരുന്നു. ഫ്രീ പരിപാടി കഴിഞ്ഞിട്ടും മയക്കുമരുന്നിന് അടിമയാക്കുന്നതു പോലെ ആളുകളെ പിടിച്ചു നിര്‍ത്തുന്നതില്‍ അംബാനി വിജയിച്ചു. ഇപ്പോള്‍ അംബാനി വീണ്ടും ഇന്ത്യയെ ഞെട്ടിക്കാനൊരുങ്ങുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അമേരിക്കന്‍ കമ്പനിയുമൊത്ത് കിടയറ്റ സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. തുച്ഛമായ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തിറക്കിയാല്‍ മറ്റു കമ്പനികളെ തൂത്തെറിയാമെന്നാണ് അംബാനിയുടെ കണക്കുകൂട്ടല്‍. ടെലികോം മേഖലയില്‍ മറ്റൊരു ഫ്രീ സുനാമിയും ഇതോടൊപ്പം പ്രതീക്ഷിക്കാമെന്നാണ് മറ്റു ടെലികോം കമ്പനികള്‍ക്ക് ചെറുത്തു നില്‍ക്കാനാകാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്യാമെന്നു പറയുന്നു. അതായത് ടെലികോം മേഖലയില്‍ രണ്ടാം ‘ഫ്രീ സൂനാമി’ പ്രതീക്ഷിക്കാമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഇതര ടെലികോം സേവനദാദാക്കള്‍…

Read More