അടിച്ച് ഫിറ്റായപ്പോള്‍ കൂട്ടുകാരുടെ വെല്ലുവിളി സ്വീകരിച്ചു ! വാഷിംഗ് മെഷീനില്‍ കയറിയ പെണ്‍കുട്ടിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി;വീഡിയോ കാണാം…

കുട്ടികള്‍ കാണിക്കുന്ന അബദ്ധങ്ങള്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് തലവേദനയാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒന്നു മറിയാത്ത കൊച്ചുകുട്ടിയല്ല ഇവിടെ വികൃതിത്തരം കാട്ടിയത് മറിച്ച് 21 വയസുള്ള ഒരു യുവതിയാണ് എന്നു മാത്രം. വാഷിംഗ് മെഷീനുള്ളില്‍ കുടുങ്ങിയ റോസീ കോള്‍ എന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബ്രിട്ടീഷ് സ്വദേശിയായ റോസിയും സുഹൃത്തുക്കളും അല്‍പം മദ്യപിച്ചിരുന്നു. ശേഷം വര്‍ത്തമാനത്തിനിടയില്‍ ചെറിയൊരു വെല്ലുവിളിയും നടന്നു. വാഷിംഗ് മെഷീനുള്ളില്‍ കയറിയിറങ്ങുക. മദ്യലഹരിയില്‍ സംഗതി എളുപ്പമാണെന്നു വിചാരിച്ച റോസി വാഷിംഗ് മെഷീനില്‍ കയറി ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ വാഷിംഗ് മെഷീന്റെ ഡ്രൈയറില്‍ കുടുങ്ങുകയായിരുന്നു. സുഹൃത്തുക്കളും റോസിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നെ വൈകാതെ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. റോസി വാഷിംഗ് മെഷീനകത്ത് കുടുങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. താന്‍ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കഴിയാതിരുന്നതിനെ തുടക്കത്തില്‍ സുഹൃത്തുക്കള്‍ കളിയായാണ് എടുത്തതെന്ന്…

Read More