ദേ​ശീ​യ​പാ​ത​യി​ൽ കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം, ര​ണ്ടു​ത​വ​ണ ച​വി​ട്ടി​യി​ട്ടും ബൈ​ക്ക് യാ​ത്രി​ക​ന് അ​ത്ഭു​ത​ര​ക്ഷ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​ർ-​ഡെ​റാ​ഡൂ​ൺ ദേ​ശീ​യ​പാ​ത​യി​ൽ കാ​ട്ടാ​ന ര​ണ്ടു​ത​വ​ണ ച​വി​ട്ടി​യി​ട്ടും ബൈ​ക്ക് യാ​ത്രി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ല് മ​ണി​യോ​ടെ നേ​പ്പാ​ളി ഫാ​മി​ന് സ​മീ​പ​മാ​ണ് ന​ടു​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

പു​ല​ർ​ച്ചെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വ് ദേ​ശീ​യ​പാ​ത​യി​ൽ വെ​ച്ച് കാ​ട്ടാ​ന​യ്ക്ക് മു​ന്നി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ന ഇ​യാ​ളു​ടെ വ​യ​റി​ലും നെ​ഞ്ചി​ലു​മാ​യി ര​ണ്ടു​ത​വ​ണ ച​വി​ട്ടു​ക​യും കാ​ൽ​ക്കീ​ഴി​ൽ അ​മ​ർ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ ആ​ന മാ​റി​യ​തി​ന് പി​ന്നാ​ലെ, ക​ണ്ടു​നി​ന്ന​വ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് യു​വാ​വ് ഉ​ട​ൻ ത​ന്നെ എ​ഴു​ന്നേ​റ്റ് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഏ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

ഈ ​വ​ഴി ക​ട​ന്നു​പോ​യ ശി​വ ശ​ർ​മ എ​ന്ന ക്യാ​ബ് ഡ്രൈ​വ​റും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​മാ​ണ് ഈ ​ഭ​യാ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. ന​വം​ബ​ർ 12ന് ​പു​ല​ർ​ച്ചെ 3.46ഓ​ടെ ഇ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. ഹ​രി​ദ്വാ​ർ-​ഡെ​റാ​ഡൂ​ൺ പാ​ത​യി​ൽ യാ​ത്ര എ​ളു​പ്പ​മാ​ണെ​ങ്കി​ലും കാ​ട്ടാ​ന​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി റോ​ഡി​ലി​റ​ങ്ങു​ന്ന​ത് വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും യു​വാ​വ് ര​ക്ഷ​പ്പെ​ട്ട​ത് മ​ഹാ​ഭാ​ഗ്യം കൊ​ണ്ടാ​ണെ​ന്നും ശി​വ ശ​ർ​മ പ്ര​തി​ക​രി​ച്ചു.

രാ​ജാ​ജി ക​ടു​വ സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഈ ​പാ​ത​യി​ൽ കാ​ട്ടാ​ന​ക​ളെ​യും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും കാ​ണു​ന്ന​ത് പ​തി​വാ​ണ്. അ​തി​നാ​ൽ പു​ല​ർ​ച്ചെ​യും രാ​ത്രി വൈ​കി​യും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും, വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത കു​റ​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

 

 

Related posts

Leave a Comment