അപൂര്‍വ പനിയുടെ കാരണക്കാരനായ വൈറസ് വിദേശിയോ ? സംസ്ഥാനത്ത് അപൂര്‍വ പനിബാധിച്ച് ജീവന്‍ നഷ്ടമായത് മൂന്നുപേര്‍ക്ക്; നിപ്പാ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഇങ്ങനെ…

പേരാമ്പ്ര: അപൂര്‍വ വൈറസ് ബാധ കേരളത്തെ ഭീതിയിലാഴ്ത്തുന്നു. കോഴിക്കോട് അപൂര്‍വ വൈറസ് രോഗം ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. നാളെ ഇതു സംബന്ധിച്ച് ആദ്യ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നാണ് വിവരം. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രോഗമുണ്ടായ മേഖലയില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗവും ചേര്‍ന്നു. ഇതിനു പിന്നാലെയാണു പ്രത്യേക ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തിയത്. ഈയൊരു പ്രത്യേക സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. മരിച്ചവരുടെ സ്രവ സാമ്പിളുകള്‍ പൂനയിലെ ദേശീയ വൈറോളജി…

Read More