ആളുമാറി പണിപാളി ! പരസ്യത്തില്‍ ഭര്‍ത്താവ് മാറിയ സംഭവത്തില്‍ പുലിവാല് പിടിച്ച് തെലങ്കാന സര്‍ക്കാര്‍; ഭാര്യയുടെ കൂടെ മറ്റൊരാളുടെ പടം വച്ചതില്‍ കലിതുള്ളി ഭര്‍ത്താവ്

ഹൈദരാബാദ്: സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള പരസ്യത്തില്‍ ആളുമാറിയതിനെത്തുടര്‍ന്ന് പുലിവാലു പിടിച്ച് തെലങ്കാന സര്‍ക്കാര്‍. ദമ്പതിമാരായ നയാകുല നാഗരാജുവും ഭാര്യ പദ്മയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പരസ്യ ഏജന്‍സിയോട് വിശദീകരണം തേടിയിരിക്കുകയാണ്. കൊടാടില്‍ നിന്നുള്ള ദമ്പതിമാരായ നാഗരാജുവും ഭാര്യ പത്മയും മകളും അടങ്ങുന്ന കുടുംബത്തിന്റെ ചിത്രം ഉപയോഗിച്ചതിലാണ് സര്‍ക്കാരിന് അമളി പിളഞ്ഞത്. സര്‍ക്കാരിന്റെ രണ്ടു പദ്ധതികളിലേക്കാണ് ഇവരുടെ ചിത്രം ഉപയോഗിച്ചത്. സര്‍ക്കാരിന്റെ രണ്ട് പദ്ധതികളുടെ പരസ്യത്തില്‍ ഉപയോഗിച്ചിരുന്നു. സര്‍ക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താവെന്ന നിലയില്‍ സന്തുഷ്ടരാണ് എന്നതായിരുന്നു പരസ്യം. എന്നാല്‍ ഇതില്‍ ഒരു പരസ്യത്തില്‍ നാഗരാജുവിന്റെ ചിത്രത്തിനു പകരം മറ്റൊരാളുടെ ചിത്രമാണ് ഉപയോഗിച്ചത്. ചിത്രം മാറി ഉപയോഗിച്ചതിന്റെ പേരില്‍ ഗ്രാമവാസികള്‍ തന്നെ പരിഹസിക്കുകയാണെന്ന് നാഗരാജു പറഞ്ഞു. ഭാര്യയുടേയും മകളുടേയും കൂടെ മറ്റൊരു വ്യക്തിയുടെ ചിത്രം ഉപയോഗിച്ചത് തങ്ങള്‍ക്ക് അപമാനമായി എന്നും നാഗരാജു പറയുന്നു. പ്രാഥമികാന്വേഷണത്തില്‍ 2013 ഡിസംബറില്‍ എടുത്ത ഫോട്ടോയാണിതെന്ന്…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്ന് ശരീരം വളരാനുള്ള ഹോര്‍മോണ്‍ കുത്തിവയ്ക്കും ! 25കാരി നടത്തുന്ന വേശ്യാലയത്തെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍; അകപ്പെട്ടവരില്‍ അഞ്ചു വയസുകാരിയും…

തെലുങ്കാന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വരികയും പെട്ടെന്ന് ശരീരം വളരാനും പ്രായപൂര്‍ത്തായാകാനുമുള്ള ഹോര്‍മോണ്‍ കുത്തിവച്ച് വേശ്യാലയം നടത്തിയ പെണ്‍വാണിഭസംഘം പിടിയില്‍. രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ 25കാരന്റെ നേതൃത്വത്തില്‍ നടത്തി വന്ന വേശ്യാലയം കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത 11 കുട്ടികളെയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. അതില്‍ അഞ്ചു വയസ്സുകാരിയായ കുട്ടി വരെയുണ്ടായിരുന്നു. ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരും അനാഥരായ കുഞ്ഞുങ്ങളും താമസിക്കുന്ന സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പലപ്പോഴായി കടത്തിക്കൊണ്ടു വന്നതാണ് കുട്ടികളെ. 25കാരനായ കംസാനി കല്ല്യാണി (25) എന്ന യുവതിയാണ് വേശ്യാലയത്തിന്റെ പ്രധാനി. അനിത(30), സുശീല(60), നരസിംഹ(23), ശ്രുതി(25), സരിത(50), വാണി(28), വംശി(20) എന്നീ സഹായികളും പിടിയിലായി. ദരിദ്ര പശ്ചാത്തലത്തിലുള്ള കുട്ടികളെ ജോലിയും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്താണ് കടത്തിയിരുന്നത്. പിന്നീടിവിടെയെത്തിച്ച് പലര്‍ക്കും കാഴ്ചവെയ്ക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടികളെ പോലീസിന്റെയും വിവിധ വനിതാ സംഘടനകളുടെയും നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.

Read More

പത്താം വയസില്‍ പത്താംക്ലാസ് ജയിച്ചു !പതിനാറാം വയസില്‍ എഞ്ചിനീയര്‍; ഈ പെണ്‍കുട്ടിയുടെ ജീവിതം ആരെയും അദ്ഭുതപ്പെടുത്തുന്നത്…

തങ്ങളുടെ മകള്‍ ഒരു സാധാരണ പെണ്‍കുട്ടിയല്ലെന്ന സത്യം അവള്‍ക്ക് മൂന്നു വയസുള്ളപ്പോള്‍ തന്നെ മാതാപിതാക്കള്‍ മനസ്സിലാക്കിയിരുന്നു. കാര്‍ട്ടൂണ്‍ കണ്ടും കുട്ടുകാരുടെ കൂടെ കളിച്ചും നടക്കേണ്ട പ്രായത്തില്‍ വിവിധ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളുടെ പേരുകള്‍ മകള്‍ അനായാസം ഓര്‍ത്തുപറയുന്നതു കേട്ട മാതാപിതാക്കള്‍ക്ക് അതൊരു വെളിപാടായിരുന്നു. പിന്നീടു കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കാശിഭട്ട സംഹിത എന്ന പെണ്‍കുട്ടി ഉയരങ്ങള്‍ ഓടിക്കയറി ഉന്നതങ്ങളിലെത്തി. ഇപ്പോള്‍ തെലങ്കാന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എന്‍ജിനീയര്‍ എന്ന നേട്ടത്തിലെത്തി നില്‍ക്കുന്നു. സംഹിത പത്താംക്ലാസ് വിജയിക്കുന്നതു പത്താം വയസ്സില്‍. വെറും വിജയമായിരുന്നില്ല. 8.8 ആയിരുന്നു സ്‌കോര്‍. ഏറ്റവും മികച്ചവര്‍ സ്വന്തമാക്കുന്ന മാര്‍ക്ക് ശതമാനം. ഇന്റര്‍മീഡിയറ്റിനു ലഭിച്ചതാകട്ടെ 89 ശതമാനം മാര്‍ക്ക്. എഞ്ചിനീയറിംഗ് ബിരുദത്തിനു ചേരാനുള്ള പ്രായമില്ലായിരുന്നതിനാല്‍ സംഹിത സംസ്ഥാന സര്‍ക്കാരിനെ തന്നെ സമീപിച്ചു. പ്രായത്തില്‍ ഇളവു വേണമെന്ന സംഹിതയുടെ അഭ്യര്‍ഥന സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചു.അസാധാരണ കഴിവുകളും…

Read More