ന്യൂഡൽഹി: ഡല്‍ഹിയിൽ കെട്ടിടം തകർന്ന അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. സീമാപുരിയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഗര്‍ഭിണിയായ സ്ത്രീയും കുഞ്ഞുമുണ്ട്. ഗുരുതരമായി പരിക്കേറ്റ എട്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടം തകര്‍ന്ന് വീണതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. നാല് നില കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് ഇടിഞ്ഞുവീണത്. ബുധനാഴ്ച വൈകുന്നേരം മൂന്നേകാലോടെയാണ് അപകടം നടന്നത്. നാല് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.
Read More