ചമ്പക്കുളം: ഡോക്ടർ എന്ന വളിപ്പേരിൽ അറിയപ്പെടുന്ന ഡോ. കെ.സി. ജോസഫ് 24 വർഷമാണ് കേരള നിയമസഭയിൽ കുട്ടനാടിനെ പ്രതിനിധീകരിച്ചത്. നിയമസഭയ്ക്കകത്തും പുറത്തും സൗമ്യഭാവത്തിന്റെ പ്രതീകമായിരുന്ന ഡോക്ടർ കുട്ടനാടിന്റെ വികസനശില്പിയെന്നാണ് അറിയപ്പെടുന്നത്. മുൻ എംഎൽഎ ഡോ. കെ.സി. ജോസഫിന് 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് മങ്കൊമ്പ് ഡോ. എം.എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിൽ വച്ച് സർവകക്ഷിയോഗത്തിന്റെ നേതൃത്വത്തിൽ കുട്ടനാടൻ പൗരാവലി ആദരവ് നല്കുന്നു. 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് മങ്കൊമ്പ് ഡോ. എം.എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിലാണ് കുട്ടനാടിനെ 24 വർഷം നിയമസഭയിൽ പ്രതിനിധീകരിച്ച കുട്ടനാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടർക്ക് ആദരവ് നല്കുന്നത്. റെജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി മോൻസ് ജോസഫ് ആദരവ് നല്കും. കൊടിക്കുന്നിൽ സുരേഷ് എംപി, വി. മുരളീധരൻ എംഎൽഎ, പി. പ്രസാദ്…
Read More