കോഴിക്കോട്: തനിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തനിക്കെതിരെ സൈബർ ആക്രമണം നടത്തിയ ആർക്കെതിരെയും കേസെടുക്കരുതെന്നാണ് തന്റെ നിലപാടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സൈബറിടത്തിൽ സ്വന്തം നേതാവിനെ അപമാനിക്കുന്നവർ ആത്മപരിശോധന നടത്തണം. സൈബറിടത്തിലും അല്ലാതെയുമൊക്കെ നിരവധി ആക്രമണങ്ങൾ നേരിട്ടു കഴിഞ്ഞു. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read More