വാട്‌സ്ആപ്പിനു പകരം എന്തിന് സിഗ്നലും ടെലഗ്രാമുമൊക്കെ ഉപയോഗിക്കണം ! ‘ത്രീമ’ ഉപയോഗിച്ചു നോക്കൂ; ഭീകരര്‍ വരെ ഉപയോഗിക്കുന്നത് ഈ ആപ്പ് എന്ന കണ്ടെത്തലുമായി എന്‍ഐഎ…

വാട്‌സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി മിക്കവരിലും ആശങ്കയുളവാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പലരും മറ്റ് മെസേജിംഗ് ആപ്പുകളായ ടെലഗ്രാമിലേക്കും സിഗ്നലിലേക്കും കൂടുമാറുകയാണ്. എന്നാല്‍ സ്വകാര്യത ഉറപ്പുവരുത്തുന്നതില്‍ മുമ്പന്‍ ടെലഗ്രാമും സിഗ്നലുമാണെന്നാണ് ഏവരുടെയും വയ്പ്പ്. എന്നാല്‍ സ്വകാര്യത സംരക്ഷിക്കുന്നതില്‍ ഈ ആപ്പുകളെ കടത്തിവെട്ടുന്ന ഒരു ആപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെയും വിദേശത്തെയും തീവ്രവാദികള്‍ തങ്ങളുടെ കൂട്ടാളികളുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന ത്രീമ എന്ന ആപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും സിറിയയും തമ്മിലുള്ള കേസ് അന്വേഷണത്തില്‍ അറസ്റ്റിലായ ജഹന്‍സായിബ് സമി വാനിയും ഭാര്യ ഹിന ബഷീര്‍ ബീഗവും ബെംഗളൂരു സ്വദേശിയായ ഡോക്ടര്‍ അബ്ദുര്‍ റഹ്മാനുമായി ത്രീമ വഴിയാണ് ബന്ധപ്പെട്ടിരുന്നതെന്ന് എന്‍ഐഎ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വാനിയും ഹിനയും അറസ്റ്റിലായത്. അടുത്തകാലം വരെ ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ്‌ഐഎസ്…

Read More