പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്; തി​ങ്ക​ളാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. തി​ങ്ക​ളാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ മു​ന്ന​റി​യി​പ്പി​ൽ അ​റി​യി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച ഇ​ടു​ക്കി ജി​ല്ല​യി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വ​രും​മ​ണി​ക്കൂ​റി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Read More