എയ്ഡ്‌സ് ഭേദപ്പെടുത്തുന്ന ഒറ്റമൂലിയിലെ അവശ്യ ചേരുവ ! ടൊക്കേ ഗെക്കേ എന്ന കുഞ്ഞന്‍ ജീവിയ്ക്ക് അന്ധവിശ്വാസ മാഫിയ വിലയിടുന്നത് കോടികള്‍…

ചില അന്ധവിശ്വാസങ്ങളാണ് പല ജീവിവര്‍ഗങ്ങളെയും വംശനാശത്തിലേക്ക് നയിക്കുന്നത്. ഇത്തരത്തില്‍ വംശനാശഭീഷണി നേരിടുന്ന ടെക്കേ ഗെക്കോ എന്ന പല്ലി വര്‍ഗത്തില്‍പ്പെട്ട ജീവിയെ വില്‍ക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ കുടുങ്ങിയത്. രണ്ടു പേരാണ് പാറ്റ്‌നയിലെ ഒരു ഹോട്ടലില്‍ വച്ച് പിടിയിലായത്. 25 ലക്ഷത്തിനു കച്ചവടമുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് പാറ്റ്‌ന ഡിഎഫ്ഒ രുചി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ബിഹാറിലെ കാതിഹാര്‍ സ്വദേശികളാണ് പിടിയിലായ വന്യജീവി കടത്തുകാര്‍. പശ്ചിമ ബംഗാളില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വനാന്തരങ്ങളില്‍ നിന്നുമാണ് ഇവയെ വ്യാപകമായി പിടികൂടുന്നത്. എയ്ഡ്‌സ് രോഗം പൂര്‍ണമായും സുഖപ്പെടുത്തും എന്ന പേരില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങളുടെ ഇരയാണ് ടൊക്കേ ഗെക്കോ. പല്ലി വിഭാഗത്തില്‍പ്പെട്ട ഈ ജീവി ഇന്ത്യയില്‍ മണിപ്പുരിലും അസമിലും കാണപ്പെടുന്നുണ്ട്. ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളും സുലഭം. എന്നാല്‍ ആവശ്യക്കാരിലേറെയും ചൈനയില്‍ നിന്നാണ്. അവിടത്തെ പരമ്പരാഗത ഔഷധങ്ങളിലെ പ്രധാന ‘കൂട്ട്’ ആണ് ഉണക്കിപ്പൊടിച്ച…

Read More