പ്രസവം നിര്‍ത്തി മൂന്നു മാസത്തിനു ശേഷം വീണ്ടും ഗര്‍ഭിണിയായി ! ഡോക്ടര്‍ക്കും ആശുപത്രിയ്ക്കും എതിരേ പരാതിയുമായി യുവതി…

പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി മൂന്നു മാസത്തിനു ശേഷം വീണ്ടും ഗര്‍ഭിണിയായതായി പരാതി. ഒഡീഷയിലെ ജജ്പൂരിലാണ് സംഭവം. ജജ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് 31കാരിയായ യുവതിക്ക് പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയ പരാജയമായിരുന്നുവെന്ന് യുവതി ഗര്‍ഭിണിയായതോടെ ബോധ്യപ്പെട്ടു. സംഭവത്തില്‍ യുവതിക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജജ്പൂരിലെ മാര്‍ക്കണ്ഡപൂര്‍ ഗ്രാമത്തിലെ റിന ജന എന്ന സ്ത്രീയാണ് പ്രസവം സ്ഥിരമായി നിര്‍ത്തുന്നതിനുള്ള ട്യൂബെക്ടോമിക്ക് വിധേയയായത്. മാര്‍ച്ചിലാണ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ യുവതി ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്ര ക്രിയക്കു ശേഷം മൂന്നു മാസം കൃത്യമായി ആര്‍ത്തവം ഉണ്ടായിരുന്നതായും യുവതി വ്യക്തമാക്കി. എന്നാല്‍ പിന്നീട് മൂന്നുമാസമായി ആര്‍ത്തവം ഉണ്ടാകാത്തതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. സംഭവത്തെ കുറിച്ച് മൂന്ന് കുട്ടികളുടെ അമ്മയായ യുവതി പറയുന്നത് ഇങ്ങനെ: ‘രണ്ടുമാസമായി ആര്‍ത്തവം ഉണ്ടായിരുന്നില്ല. എന്തോ അസ്വാഭാവികത തോന്നി.…

Read More