എനിക്കും ഒരു പെണ്‍കുഞ്ഞുണ്ട്, ഈ പറഞ്ഞ അറസ്റ്റിലായ ദിലീപിനും ഒരു പെണ്‍കുഞ്ഞുണ്ട്. അതൊക്കെ ഓര്‍ത്താല്‍ കൊള്ളാം, ദിലീപിനെതിരേ ഉര്‍വശി പറയുന്നത് ഇതൊക്കെ, ഓഡിയോ ടേപ്പ് പുറത്ത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ നടനെ തള്ളി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സിനിമയില്‍നിന്ന് പൃഥ്വിരാജും മറ്റും പരസ്യ നിലപാടെടുക്കുകയും ചെയ്തു. ആ സമയത്തും നടിമാര്‍ കാര്യമായ പ്രതികരണം നടത്തിയില്ലെന്നുമാത്രമല്ല ദിലീപിനെ പിന്തുണയ്ക്കാനും ശ്രമിച്ചു. ഇപ്പോഴിതാ ഉര്‍വശി ദിലീപിനെതിരേ രംഗത്തെത്തിയിരിക്കുന്നു. ഉര്‍വശിയുടേതായ ഒരു ഓഡിയോ ടേപ്പാണ് പുറത്തുവന്നിരിക്കുന്നത്. ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഉര്‍വശി ഒരു മാധ്യമപ്രവര്‍ത്തകനുമായി സംസാരിയ്ക്കുന്നു എന്ന രീതിയില്‍ ഒരു ഓഡിയോ ക്ലിപ്പ് വൈറലാകുന്നു. ഇതിലാണ് ദിലീപിനെതിരെയും മലയാള സിനിമയ്‌ക്കെതിരെ ഉര്‍വശി തുറന്നടിയ്ക്കുന്നത്. ഓഡിയോയില്‍ പറയുന്നതിലേറെയും മലയാള സിനിമയിലെ ഇന്നത്തെ അവസ്ഥയെപ്പറ്റിയാണ്. ദിലീപിനെതിരായ പരാമര്‍ശം ഇങ്ങനെ- ഇതൊക്കെ കേള്‍ക്കുമ്പോള്‍ (നടിയെ ആക്രമിച്ചത്) വല്ലാതെ പേടി തോന്നുന്നു. ഇത്രയും നാള്‍ ഇതേ കുറിച്ചൊന്നും പ്രതികരിക്കാതിരുന്നത്, ഞാന്‍ അല്പം ഇമോഷണലാണ്. ഒത്തിരി വിഷമം തോന്നും. എനിക്കും ഒരു പെണ്‍കുഞ്ഞുണ്ട്. ഈ പറഞ്ഞ അറസ്റ്റിലായ ദിലീപിനും ഒരു പെണ്‍കുഞ്ഞുണ്ട്. അതൊക്കെ…

Read More