മലയാളത്തിന്റെ സ്വന്തം ലാലേട്ടന് പിറന്നാള്‍ ആശംസയുമായി വീരേന്ദര്‍ സെവാഗും; മോളിവുഡിലെ രാജാവിന് പിറന്നാള്‍ ആശംസകള്‍ എന്ന് വീരുവിന്റെ ട്വീറ്റ്; ‘വീരൂ നിങ്ങള്‍ തങ്കപ്പനല്ല പൊന്നപ്പനാണ്’ എന്ന് ഫാന്‍സുകാര്‍

ക്രിക്കറ്റ് മൈതാനത്തും പുറത്തും ഒരുപോലെ താരമായ വ്യക്തിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ വീരേന്ദര്‍ സെവാഗ്. സമകാലീനമായ സാമൂഹിക വിഷയങ്ങളില്‍ സജീവമായി പ്രതികരിക്കുന്നതാണ് മറ്റു ക്രിക്കറ്റ് താരങ്ങളില്‍ നിന്നും സെവാഗിനെ വ്യത്യസ്ഥനാക്കുന്നത്. സെവാഗിന്റെ ട്വീറ്റുകള്‍ വളരെ വേഗമാണ് വൈറലാവുന്നത്. ഇന്ന് സെവാഗ് ചെയ്ത ട്വീറ്റുകളില്‍ ഒന്ന് ഏറ്റുപിടിച്ചിരിക്കുന്നത് മലയാളികളാണ്. അനവധി മലയാളികളാണ് വീരുവിന്റെ ഇന്നത്തെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ളതായിരുന്നു ഈ ട്വീറ്റ്. മലയാള സിനിമയുടെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍” എന്നായിരുന്നു ലാലിന് സേവാഗിന്റെ പിറന്നാള്‍ സന്ദേശം. ഈ ട്വീറ്റിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ മറുപടി നല്‍കിയിട്ടുണ്ട്. സേവാഗിന്റെ ട്വീറ്റിന് മോഹന്‍ലാല്‍ ആരാധകരുടെ മറുപടികളും രസകരമാണ്. സേവാഗ് മാത്രമല്ല സച്ചിനും മോഹന്‍ലാലിന് ആശംസ നേരുമെന്ന് ഒരു ആരാധകന്‍ പറയുന്നു. നിങ്ങള്‍ ലോക ക്രിക്കറ്റിലെ വീരുവാണെകില്‍. ലാലേട്ടന്‍ ലോക…

Read More