പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 19കാരനെയും ഭ്രൂണഹത്യയ്ക്കു കൂട്ടുനിന്ന ഡോക്ടറെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. അഹമ്മദാബാദിലാണ് സംഭവം. അഞ്ചുമാസം ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്തുകയും പിന്നീട് ഭ്രൂണം നഗരത്തിലെ മാലിന്യ സ്ഥലത്ത് വലിച്ചെറിയുകയുമായിരുന്നു. ഭ്രൂണം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍ ചേതന്‍ഷായാണ് ഗര്‍ഭഛിദ്രത്തിന് കൂട്ടുനിന്നതെന്ന് വ്യക്തമാക്കിയത്. മണിനഗര്‍ സ്വദേശിയായ ഷാ കഴിഞ്ഞ 29 വര്‍ഷമായി നഗരത്തിലെ വാത്വ ജിഐഡിസി പ്രദേശത്ത് ‘കെവല്‍ മെഡി കെയര്‍ സെന്റര്‍’ എന്ന പേരില്‍ ആശുപത്രി നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജൂലൈ ആറിനാണ് ഗര്‍ഭഛിദ്രം നടത്തിയതും ഭ്രൂണം മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞതും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചതിന് 15,000 രൂപയാണ് ഇയാള്‍ ഫീസായി ഈടാക്കിയതെന്നും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചശേഷം പൊലീസ് ഡോക്ടറെ അറസ്റ്റുചെയ്തു.…
Read More