ലിം​ഗ​മാ​റ്റം ന​ട​ത്താ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ന​ദി​ക്ക​ര​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി ! സ്വ​വ​ര്‍​ഗ പ​ങ്കാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി യു​വ​തി​യും മ​ന്ത്ര​വാ​ദി​യും

ലിം​ഗ​മാ​റ്റം ന​ട​ത്താ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സ്വ​വ​ര്‍​ഗ​പ​ങ്കാ​ളി​യെ യു​വ​തി​യും മ​ന്ത്ര​വാ​ദി​യും ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി. 30കാ​രി​യാ​യ പ്രി​യ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ന്‍​പൂ​രി​ലാ​ണ് സം​ഭ​വം. കേ​സി​ല്‍ മ​ന്ത്ര​വാ​ദി​യെ​യും യു​വ​തി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്രീ​തി 24കാ​രി​യാ​യ പ്രി​യ​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. പി​ന്നീ​ട് ഇ​രു​വ​രും സ്വ​വ​ര്‍​ഗ പ​ങ്കാ​ളി​ക​ളാ​യ​ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പ്രി​യ​യു​മാ​യു​ള്ള ബ​ന്ധം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ പ്രീ​തി​യു​ടെ വി​വാ​ഹം ന​ട​ക്കി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ മ​ന​സി​ലാ​ക്കി. വീ​ട്ടു​കാ​ര്‍ മ​റ്റ് വി​വാ​ഹ​ങ്ങ​ള്‍​ക്ക് നി​ര്‍​ബ​ന്ധി​ച്ചെ​ങ്കി​ലും പ്രി​യ അ​തി​ന് സ​മ്മ​തി​ച്ചി​ല്ല. പ്രി​തീ​യു​മാ​യു​ള്ള ബ​ന്ധം തു​ട​രു​ന്ന​ത് കു​ടും​ബ​ത്തി​ന് ചീ​ത്ത​പ്പേ​ര് ഉ​ണ്ടാ​ക്കു​മെ​ന്ന് കു​ടും​ബം ക​രു​തു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​തി​നി​ടെ, പ്രീ​തി​യും അ​മ്മ​യും ചേ​ര്‍​ന്ന് പ്രി​യ​ക്ക് ലിം​ഗ​മാ​റ്റം ന​ട​ത്താ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്ന കാ​ര്യം പ്ര​ദേ​ശ​ത്തെ മ​ന്ത്ര​വാ​ദിരാം​നി​വാ​സി​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് മൂ​വ​രും ചേ​ര്‍​ന്ന് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്രി​യ​യെ കൊ​ല​പ്പെ​ടു​ത്തി​യാ​ല്‍ ഒ​ന്ന​ര​ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം ന​ല്‍​കു​മെ​ന്ന് പ്രീ​തി​യു​ടെ അ​മ്മ വാ​ഗ്ദാ​നം ന​ല്‍​കി​യി​രു​ന്നു.…

Read More

ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് 81കാരിയ്‌ക്കെതിരേ ആക്രമണം ! സംഭവവുമായി ബന്ധപ്പെട്ട് 21പേര്‍ അറസ്റ്റില്‍…

ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് 81 വയസ്സുള്ള വൃദ്ധയ്‌ക്കെതിരേ ആക്രമണം നടത്തിയ സംഭവത്തില്‍ 21 പേര്‍ അറസ്റ്റില്‍. ഹിമാചല്‍പ്രദേശിലെ സമഹല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദുര്‍മന്ത്രവാദി ആണെന്ന് ആരോപിച്ച് വയോധികയുടെ മുഖത്ത് കറുത്ത ചായം പൂശി ചെരുപ്പ് മാലയിട്ട് ഗ്രാമത്തിലൂടെ നടത്തിച്ച സംഭവത്തിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വയോധികയെ ഇത്തരത്തില്‍ നടത്തിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് മുഖ്യമന്ത്രി ജയ് റാം ഥാക്കുറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുപത്തിയൊന്ന് പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തന്റെ അമ്മയെ ഇത്തരത്തില്‍ ഉപദ്രവിച്ചതിനെതിരേ ഒക്ടോബര്‍ 23ന് തന്നെ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ എടുക്കാന്‍ പോലീസ് തയ്യാറായില്ല എന്ന ആരോപണവുമായി വയോധികയുടെ മകളും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ പോലീസ് പരാതി കിട്ടിയതിന്റെ അടുത്ത ദിവസം തന്നെ ഗ്രാമത്തില്‍ എത്തി അന്വേഷണം…

Read More