തിരുവനന്തപുരം: ജിഎൻഎ വഴി വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിതന്നെയാണ് വിശദീകരണം നൽകേണ്ടതെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പുതിയ തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പവർ സെക്രട്ടറിയുമായും കെഎസ്ഇബി ചെയർമാനുമായും മുഖ്യമന്ത്രി സംസാരിച്ചതിൽ തെറ്റില്ല. മുഖ്യമന്ത്രിക്ക് ഏതു വകുപ്പിലും ഇടപെടാൻ അധികാരമുണ്ടെന്നും വകുപ്പുമന്ത്രിക്കു മുകളിലാണ് മുഖ്യമന്ത്രിയുടെ സ്ഥാനമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. നവംബറിലെ വൈദ്യുതിക്ഷാമ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, അക്കാര്യം അറിയില്ലെന്നായിരുന്നു മറുപടി. ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തെ ന്യായീകരിച്ച സണ്ണി ജോസഫ്, സെപ്റ്റംബറിൽ സംസ്ഥാനം വലിയ വൈദ്യുതി പ്രതിസന്ധി നേരിട്ടിരുന്നുവെന്നു പറഞ്ഞു. ഇതേത്തുടർന്ന് കെഎസ്ഇബി ബോർഡ് അംഗങ്ങളെ ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് അയച്ചിരുന്നു. അവിടങ്ങളിൽ നടത്തിയ പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് ഹിമാചലിനെ തെരഞ്ഞെടുത്തത്. ഒക്ടോബറിൽ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഹിമാചലിൽനിന്നു ലഭിച്ച വൈദ്യുതി സഹായകമായി. 2027 മേയ്…
Read More