ജി​എ​ന്‍​എ വൈ​ദ്യു​തി​ക്ക​രാ​റി​ല്‍​നി​ന്നു​ള്ള പി​ന്മാ​റ്റം; തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടേ​തെ​ന്നും ക​രാ​റി​ൽ തെ​റ്റാ​യ വ്യാ​ഖ്യാ​ന​മെ​ന്നും സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: ജി​എ​ൻ​എ വ​ഴി വൈ​ദ്യു​തി വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടേ​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ത​ന്നെ​യാ​ണ് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട​തെ​ന്നും വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. പു​തി​യ തീ​രു​മാ​നം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​വ​ർ സെ​ക്ര​ട്ട​റി​യു​മാ​യും കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​നു​മാ​യും മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ച​തി​ൽ തെ​റ്റി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്ക് ഏ​തു വ​കു​പ്പി​ലും ഇ​ട​പെ​ടാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്നും വ​കു​പ്പു​മ​ന്ത്രി​ക്കു മു​ക​ളി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ്ഥാ​ന​മെ​ന്നും സ​ണ്ണി ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. ന​വം​ബ​റി​ലെ വൈ​ദ്യു​തി​ക്ഷാ​മ മു​ന്ന​റി​യി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന്, അ​ക്കാ​ര്യം അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച സ​ണ്ണി ജോ​സ​ഫ്, സെ​പ്റ്റം​ബ​റി​ൽ സം​സ്ഥാ​നം വ​ലി​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ട്ടി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ ഉ​ത്ത​രേ​ന്ത്യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. അ​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ശേ​ഷ​മാ​ണ് ഹി​മാ​ച​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​ക്‌​ടോ​ബ​റി​ൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഹി​മാ​ച​ലി​ൽ​നി​ന്നു ല​ഭി​ച്ച വൈ​ദ്യു​തി സ​ഹാ​യ​ക​മാ​യി. 2027 മേ​യ്…

Read More