ഫു​ട്ബോ​ൾ മൈ​താ​ന​ത്ത് ‘ശി​ക്ഷാ​പ്ര​ദ​ർ​ശ​നം’ ന​ട​ത്തി താ​ലി​ബാ​ൻ! വി​ധേ​യ​രാ​ക്കി‌​യ​ത് മൂ​ന്ന് സ്ത്രീ​ക​ള​ട​ക്കം 12 പേ​രെ

കാ​ബൂ​ൾ: ശ​രീ​യ​ത്ത് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് 12 പേ​രെ ഫു​ട്ബോ​ൾ മൈ​താ​ന​ത്ത് പ​ര​സ്യ മ​ർ​ദ​ന​ത്തി​ന് വി​ധേ​യ​രാ​ക്കി താ​ലി​ബാ​ൻ. കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ലോ​ഗ​ർ പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മൂ​ന്ന് സ്ത്രീ​ക​ള​ട​ക്കം 12 പേ​രെ വ്യാ​ഴാ​ഴ്ച​യാ​ണ് ശി​ക്ഷാ​പ്ര​ദ​ർ​ശ​ന​ത്തി​ന് വി​ധേ​യ​രാ​ക്കി‌​യ​ത്. മോ​ഷ​ണം, സ​ദാ​ചാ​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം,

സ്വ​വ​ർ​ഗാ​നു​രാ​ഗം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്ത​പ്പെ​ട്ട ഇ​വ​രെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ ചാ​ട്ട​വാ​ർ കൊ​ണ്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

21 മു​ത​ൽ 39 അ​ടി​ക​ൾ വ​രെ ശി​ക്ഷ ന​ൽ​കി​യ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം, ശി​ക്ഷാ​ർ​ഹ​രാ​യ പു​രു​ഷ​ന്മാ​രെ ത​ട​ങ്കി​ലാ​ക്കു​ക​യും സ്ത്രീ​ക​ളെ വി​ട്ട​യ​യ്ക്കു​ക​യും ചെ​യ്തു.

ശി​ക്ഷാ ന​ട​പ​ടി​ക​ൾ വീ​ക്ഷി​ക്കാ​നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ മൈ​താ​ന​ത്ത് എ​ത്തി​യി​രു​ന്നു.

താ​ലി​ബാ​ൻ രാജ്യഭ​ര​ണം ഏ​റ്റെ​ടു​ത്ത ശേ​ഷം മൈ​താ​ന​ങ്ങ​ളി​ൽ വ​ധ​ശി​ക്ഷ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ത്തു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്.

Related posts

Leave a Comment