ഇന്ന് ചെന്നൈയിൽ വിമാനമിറങ്ങിയപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. നമ്മുടെ മുഖ്യമന്ത്രി വിജയ്യെ കാണാൻ പോകുകയായിരുന്നു ഞാൻ. വിജയ് സാർ തിരശീലയിലെ ഒരു നായകൻ മാത്രമായി ഒതുങ്ങാൻ വേണ്ടി ജനിച്ചവനല്ലെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഊർജസ്വലത, അദ്ദേഹത്തിന്റെ സാന്നിധ്യം, ആളുകൾ പ്രതികരിക്കുന്ന രീതി എന്നിവയെല്ലാം അദ്ദേഹം വലിയ കാര്യങ്ങൾ ചെയ്യാൻവേണ്ടി ജനിച്ചതാണെന്ന് തോന്നിപ്പിച്ചിരുന്നു. എന്നെ ഏറ്റവും പ്രചോദിപ്പിക്കുന്നത് ഒരു പുതിയ മേഖലയിലേക്ക് കടന്നുചെല്ലാനുള്ള ധൈര്യമാണ്. നിങ്ങൾ ഇതിനകം വൈദഗ്ധ്യം നേടിയ കാര്യങ്ങൾ ഉപേക്ഷിച്ച്, അത്രയേറെ വലിയ ഒരു വെല്ലുവിളി ഏറ്റെടുക്കുക.
അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് നിങ്ങൾക്ക് ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്. നമ്മളെല്ലാവരും ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ വിളിക്കപ്പെടുന്നുണ്ടെന്ന് ഞാൻ കരുതുന്നു.
വളരെ കുറച്ച് ആളുകൾ മാത്രമാണ് ആ വിളിയോട് പ്രതികരിക്കുന്നത്. പ്രതീക്ഷിക്കുന്നതിലുമപ്പുറം ചെയ്തുകാണിക്കാൻ വിജയ്ക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനത്താലല്ല, മറിച്ച് അദ്ദേഹം അതിനെ സമീപിക്കുന്ന ഉദ്ദേശ്യത്താലാണ്. അദ്ദേഹത്തിന് ശക്തിയും ജ്ഞാനവും ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ഇത് കാണുന്ന യുവജനങ്ങൾക്കെല്ലാം ജീവിതം നിങ്ങൾ ആരംഭിച്ച സ്വപ്നത്തേക്കാൾ എത്രയോ വലുതാകാം എന്നതിന്റെ ഓർമപ്പെടുത്തലാകട്ടെ. -സാമന്ത
