അംഗപരിമിതരായ ദ​മ്പ​തി​ക​ൾ മ​ണി​ക്കൂ​റുകളുടെ വ്യ​ത്യാ​സ​ത്തി​ൽ ജീവനൊടുക്കിയ നിലയിൽ; നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…

കൊ​ട്ടാ​ര​ക്ക​ര: അംഗപരിമിതരായ ദ​മ്പ​തി​കളെ ഒ​രു മ​ണി​ക്കൂ​ർ വ്യ​ത്യാ​സ​ത്തി​ൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട ല​ക്ഷം വീ​ടു കോ​ള​നി​ക്കു സ​മീ​പം എ ​ബി സ​ദ​ന​ത്തി​ൽ സ​ജി എ​ബ്ര​ഹാം (55) പൊ​ന്ന​മ്മ (48) എ​ന്നിവ രാ ണ് ​മരിച്ചത്. സ​ജി എ​ബ്ര​ഹാം കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​യാളും ​പൊ​ന്ന​മ്മ കാ​ലി​നു സ്വാ​ധീ​ന​ക്കു​റവു​ള്ള​യാ​ളു​മാ​ണ്.

ഇ​ന്ന​ലെ സ​ന്ധ്യ​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ ചൊ​ല്ലി ഇ​രു​വ​രും വ​ഴക്കി​ട്ടി​രു​ന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇ​തി​നു ശേ​ഷം സ​ജി എ​ബ്ര​ഹാം സു​ഹൃ​ത്താ​യ യു​വാ​വി​നൊപ്പം ​ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി പു​റ​ത്തേക്കു ​പോ​യി. ഈ ​സ​മ​യം പൊ​ന്ന​മ്മ ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊളു​ത്തു​ക​യാ​യി​രു​ന്നു. തീ ​പ​ട​ർ​ന്ന് പു​റ​ത്തേ​ക്കോ​ടി​യ ഇ​വ​രെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

രാ​ത്രി 9.30 ഓ​ടെ​യാ​ണ് ഈ ​മ​ര​ണം ന​ട​ന്ന​ത്.​നാ​ട്ടുകാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ട​ങ്ങി​യെ​ത്തി​യ സ​ജി എ​ബ്ര​ഹാം വീ​ടി​നു​ള്ളി​ൽ ക​യ​റി ക​ത​ക​ട​ച്ചു.​ വി​വ​രം പു​ത്തൂ​ർ പോ​ലീ​സി​ല​റി​യി​​ച്ചെ​ങ്കി​ലും എ​ത്തി​ച്ചേ​രാ​ൻ വൈ​കി.​ പോ​ലീ​സെത്തി ​ക​ത​ക് ത​ള്ളി തു​റ​ന്നു നോ​ക്കുമ്പോ​ൾ സ​ജി എ​ബ്ര​ഹാം സ്വ​ന്തം മു​റിയി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

പൊ​ന്ന​മ്മ​യു​ടെ മൃ​ത​ശ​രീ​രം ഇ​ന്ന​ലെ രാ​ത്രി​യി​ലും സ​ജി എ​ബ്ര​ഹാ​മി​ന്‍റെ മൃ​ത​ശ​രീ​രം ഇ​ന്നു രാ​വി​ലെ​യും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേക്കും ​മാ​റ്റി. പു​ത്തൂ​ർ പോ​ലീ​സ് കേ​സെടു​ത്തു. ദി​നു മ​ക​ളും ലി​ബു മ​ക​നു​മാ​ണ്.

Related posts