പ്ര​ള​യ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​യാ​യി പാണ്ടനാട്ടെ തെങ്ങിൻ തോപ്പിൽ മത്‌സ്യബന്ധനബോട്ട്   തകർന്ന നിലയിൽ; 

മാ​ന്നാ​ർ: പാ​ണ്ട​നാ​ട്ടി​ൽ ഏ​റെ ജീ​വ​നു​ക​ൾ കൈ​പി​ടി​ച്ച് ക​ര​യ്ക്കെ​ത്തി​ച്ച മ​ത്സ്യ​ബ​ന്ധ​ബോ​ട്ട് പ്ര​ള​യ​ത്തി​ന്‍റെ ബാ​ക്കി പ​ത്ര​മാ​യി. ഏ​റെ ദു​രി​തം വി​ത​ച്ച പാ​ണ്ട​നാ​ട്ടി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ ബോ​ട്ട് ത​ക​ർ​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​പേ​ക്ഷി​ച്ച ബോ​ട്ടാ​ണ് പ്ര​ള​യ​ത്തി​ന്‍റെ ബാ​ക്കി പ​ത്ര​മാ​യി ഇ​വി​ടെ കി​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 17-നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ സ​ഞ്ച​രി​ച്ച ബോ​ട്ട് മ​ര​ത്തി​ൽ ഇ​ടി​ച്ച് ത​ക​ർ​ന്ന​ത്. ഇ​ടി​ച്ച് ത​ക​രു​ന്പോ​ൾ ര​ക്ഷ​ക​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ 15 ജീ​വ​നു​ക​ൾ ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. കു​ത്തൊ​ഴു​ക്കി​ൽ ഒ​ന്നും ചെ​യ്യാ​നാ​കാ​തെ ബോ​ട്ട് ത​ക​രു​ന്ന​ത് നി​സ​ഹാ​യ​ത​യോ​ടെ നോ​ക്കി നി​ൽ​ക്കു​വാ​നെ എ​ല്ലാ​വ​ർ​ക്കും ക​ഴി​ഞ്ഞു​ള്ളു.

ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ തെ​ങ്ങി​ൻ​തോ​പ്പി​ലെ ഓ​ല​യി​ലും മ​റ്റും പി​ടി​ച്ച് കി​ട​ന്നു. തു​ട​ർ​ന്ന് മ​റ്റൊ​രു ബോ​ട്ടെ​ത്തി​യാ​ണ് എ​ല്ലാ​വ​രെ​യും ക​ര​യ്ക്കെ​ത്തി​ച്ച​ത്. മു​ങ്ങി​പോ​യ ബോ​ട്ട് വെ​ള്ള​മെ​ല്ലാം ഇ​റ​ങ്ങി ക​ഴി​ഞ്ഞ​പ്പോ​ൾ പ്ര​ള​യ​ത്തി​ന്‍റെ മ​രി​ക്കാ​ത്ത ഓ​ർ​മ​ക​ളാ​യി പാ​ണ്ടാ​നാ​ട്ടി​ലെ തെ​ങ്ങും തോ​പ്പി​ൽ കി​ട​ക്കു​ന്നു.

16 നും 17-​ന് ബോ​ട്ട് ത​ക​രു​ന്ന​ത് വ​രെ​യും നൂ​റ് ക​ണ​ക്കി​ന് ജീ​വ​നു​ക​ൾ ക​ര​യ്ക്കെ​ത്തി​ച്ച ബോ​ട്ടാ​ണ് പ്ര​ള​യ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​യാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ക്കു​ന്ന​ത്.​ ഇ​പ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ ഈ ​ബോ​ട്ട് ഇ​വി​ടെ കി​ട​ക്കു​ന്ന​ത് പ്ര​ള​യ​ത്തി​ന്‍റെ നൊ​ന്പ​ര​കാ​ഴ്ച​യു​ടെ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ ആ​യി​രി​ക്കു​ക​യാ​ണ്.

Related posts