‘തി​ര​ക്ക​ഥ​യി​ൽ ഇ​ല്ലാ​ത്ത രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ നി​ർ​ബ​ന്ധി​ച്ചു, പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ നാ​യി​ക​യെ മാ​റ്റാ​ൻ പ​റ​ഞ്ഞു’: മോ​ശം അ​നു​ഭ​വം പ​ങ്കു​വ​ച്ച് ത​മ​ന്ന

ഇ​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്ത് ര​ണ്ട് പ​തി​റ്റാ​ണ്ടോ​ള​മാ​യി മു​ൻ​നി​ര​യി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ലും ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലും ഒ​രേ​പോ​ലെ തി​ള​ങ്ങു​മ്പോ​ഴും ത​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ത്ത വ്യ​ക്തി​ത്വ​മാ​ണ് ത​മ​ന്ന​യ്ക്കു​ള്ള​ത്. ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​നി​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന ക​യ്പ്പേ​റി​യ ഒ​ര​നു​ഭ​വം താ​രം പ​ങ്കു​വ​ച്ച​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ ​സം​വി​ധാ​യ​ക​നെ ക​ണ്ടെ​ത്താ​നു​ള്ള തി​ര​ച്ചി​ലി​ലാ​ണ് ആ​രാ​ധ​ക​ർ.

ക​രി​യ​റി​ൽ പ​ച്ച​പി​ടി​ച്ചു വ​രു​ന്ന​തി​നി​ടെ ഇ​രു​പ​താം വ​യ​സി​ലാ​ണ് ത​മ​ന്ന​യ്ക്ക് ആ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ഒ​രു സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ, തി​ര​ക്ക​ഥ​യി​ൽ ഇ​ല്ലാ​ത്ത അ​ടു​പ്പ​മു​ള്ള രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ത​മ​ന്ന​യെ നി​ർ​ബ​ന്ധി​ച്ചു. ആ ​രം​ഗം ചെ​യ്യാ​ൻ ത​നി​ക്ക് ഒ​ട്ടും താ​ത്പ​ര്യ​മി​ല്ലെ​ന്നും അ​സ്വ​സ്ഥ​ത​യു​ണ്ടെ​ന്നും ത​മ​ന്ന തു​റ​ന്നു​പ​റ​ഞ്ഞു. എ​ന്നാ​ൽ, എ​ല്ലാ​വ​രു​ടെ​യും മു​ന്നി​ൽ​വ​ച്ച് സം​വി​ധാ​യ​ക​ൻ താ​ര​ത്തോ​ട് ത​ട്ടി​ക്ക​യ​റു​ക​യും “ഈ ​നാ​യി​ക​യെ മാ​റ്റൂ’ എ​ന്ന് ആ​ക്രോ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

“എ​ന്ത് സം​ഭ​വി​ച്ചാ​ലും നേ​രി​ടും, പ​ക്ഷേ എ​നി​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​തു ചെ​യ്യി​ല്ല’ എ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ൽ ത​മ​ന്ന ഉ​റ​ച്ചു​നി​ന്നു. ഒ​ടു​വി​ൽ താ​ര​ത്തി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നു മു​ന്നി​ൽ സം​വി​ധാ​യ​ക​നു മു​ട്ടു​മ​ട​ക്കേ​ണ്ടി വ​ന്നു. അ​ദ്ദേ​ഹം ത​മ​ന്ന​യോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും ചെ​യ്തു.

നേ​ര​ത്തെ പ​ല ന​ടി​മാ​രും സി​നി​മാ സെ​റ്റു​ക​ളി​ലെ മോ​ശം അ​നു​ഭ​വ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ത​മ​ന്ന​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ വ​രു​ന്ന​ത്. 1989 ഡി​സം​ബ​ർ 21ന് ​മും​ബൈ​യി​ലെ ഒ​രു സി​ന്ധി ഹി​ന്ദു കു​ടും​ബ​ത്തി​ലാ​ണ് ത​മ​ന്ന​യു​ടെ ജ​ന​നം.

സ​ന്തോ​ഷ് ഭാ​ട്ടി​യ​യു​ടെ​യും ര​ജ​നി​യു​ടെ​യും മ​ക​ളാ​യ ത​മ​ന്ന 13ാം വ​യ​സി​ൽ ത​ന്നെ അ​ഭി​ന​യ​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ചു. പൃ​ഥ്വി തി​യ​റ്റ​റി​ലെ സ്റ്റേ​ജ് പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ഭി​ന​യം പ​ഠി​ച്ച​ത്. സം​ഖ്യാ​ശാ​സ്ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ത​മ​ന്ന (Tamannaah) എ​ന്ന പേ​ര് പി​ന്നീ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

2005ൽ ​ചാ​ന്ദ് സാ ​റോ​ഷ​ൻ ചെ​ഹ്‌​റ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​ക​ളി​ലെ തി​ര​ക്കു​ള്ള നാ​യി​ക​യാ​യി. ഹാ​പ്പി ഡേ​യ്‌​സ്, അ​യാ​ൻ, പ​യ്യ തു​ട​ങ്ങി​യ ഹി​റ്റു​ക​ൾ​ക്കു​ശേ​ഷം ബാ​ഹു​ബ​ലി​യി​ലെ അ​വ​ന്തി​ക എ​ന്ന ക​ഥാ​പാ​ത്രം ത​മ​ന്ന​യെ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ശ​സ്ത​യാ​ക്കി.

ര​ജ​നീ​കാ​ന്ത് ചി​ത്രം ജ​യി​ല​റി​ലെ കാ​വാ​ല​യ… എ​ന്ന​ഗാ​നം ത​മ​ന്ന​യു​ടെ ക​രി​യ​ർ വീ​ണ്ടും മാ​റ്റി​മ​റി​ച്ചു. നി​ല​വി​ൽ ഒ​രു ഐ​റ്റം ഗാ​ന​ത്തി​ന് മാ​ത്ര​മാ​യി താ​രം വാ​ങ്ങു​ന്ന​ത് ആ​റു കോ​ടി രൂ​പ​യാ​ണ്. പു​തു​ത​ല​മു​റ​യി​ലെ ന​ടി​മാ​രു​മാ​യി ക​ടു​ത്ത മ​ത്സ​രം കാ​ഴ്ച​വ​യ്ക്കു​ന്ന ത​മ​ന്ന ഓ​രോ സ്റ്റെ​പ്പി​ലും ത​ന്‍റെ റേ​ഞ്ച് വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

Related posts

Leave a Comment