ചങ്ങനാശേരി: സിനിമ സമൂഹത്തിന്റെ നേരിട്ടുള്ള പ്രതിഫലനമല്ലെന്നും ഒരു കാഴ്ചപ്പാട് മാത്രമാണെന്നും സംവിധായകനും നിരൂപകനുമായ കെ. ഹരിഹരന്. ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ നടന്ന ശങ്കരമംഗലം പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഋതിക് ഘട്ടക്കിന്റെ സുബര്‍ണരേഖ വര്‍ത്തമാനകാലത്തും പ്രസക്തിയുള്ളതാണെന്ന് വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെ ഹരിഹരന് വിശദീകരിച്ചു.റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ലിങ്കണ് കടൂപ്പാറയില്‍, പ്രശസ്ത ചലച്ചിത്ര നിരൂപകന് സി.എസ്. വെങ്കിടേശ്വരന് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. എല്‍.കെ. ലീനസ് മോഡറേറ്ററായിരുന്നു.
മീഡിയ വില്ലജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. മാത്യു മുര്യങ്കരി, മീഡിയ സ്റ്റഡീസ് ഡീനും ഛായാഗ്രാഹകനുമായ സണ്ണി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ തോമസ് ജോസഫ്, അക്കാദമിക് ഡയറക്ടര്‍ റവ.ഡോ. ജോജിന്‍ ഇലഞ്ഞിക്കല്‍, നിസ സൂസന് മാത്യു, ആല്വിന് ജോണ്സന് എന്നിവര്‍ പ്രസംഗിച്ചു.
എസ്ജെസിസി മുന്‍ പ്രിന്‍സിപ്പലും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായിരുന്ന ഡോ. ജോണ്‍ ശങ്കരമംഗലത്തിന്റെ സ്മരണയ്ക്കായി 2019 മുതല്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ അഞ്ചാം പ്രഭാഷണപരമ്പരയാണ് സംഘടിപ്പിച്ചത്.
