കുറേ കള്ളൻമാർ ഇറങ്ങിയിട്ടുണ്ട്, കാണിക്കവഞ്ചികൾ അവർക്ക് മതി… പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിയുന്നില്ല


കോ​ട്ട​യം: ജി​ല്ല​യി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണം വ്യാപകമാകുന്നു. നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളും പ​ള്ളി​കളു​മാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​ത്തി​നു​ള്ളി​ൽ മോ​ഷ​ണ​ത്തി​നി​ര​യാ​യി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ന്പ​ല​ക്ക​ട​വ് എ​സ്എ​ൻ​ഡി​പി 782-ാം ന​ന്പ​ർ ശാ​ഖ​യു​ടെ കീ​ഴി​ലു​ള്ള ഒ​ള​ശ ശ​ങ്ക​ര​നാ​രാ​യ​ണ പു​രം ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ച​താ​ണ് മോഷണ പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന സം​ഭ​വം.

ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ക​ഞ്ഞി​ക്കു​ഴി ഇ​റ​ഞ്ഞാ​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ഒ​ക്‌‌ടോ​ബ​റി​ലാ​ണ് അ​യ്മ​നം വ​ല്യാ​ട് എ​സ്എ​ൻ​ഡി​പി ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. എ​ല്ലാ​യി​ട​ത്തും കാ​ണി​ക്കവഞ്ചി കു​ത്തി​ തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു​ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ക്കു​ന്ന​ത് പ​തി​വാ​യി​.

കാണിക്കവഞ്ചിയിലാണ് നോട്ടം
അ​യ്മ​നം വ​ല്യാ​ട് 34-ാം ന​ന്പ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ൽ നാ​ലു കാ​ണി​ക്ക​വ​ഞ്ചി​ക​ളി​ൽ മൂ​ന്നും കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

ഇ​റ​ഞ്ഞാ​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ​ത്തി​ൽ 5000 രൂ​പ​യി​ല​ധി​കം ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്ക്. ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ നാ​ലം​ഗ​ സം​ഘ​മു​ള്ള മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞു​വെ​ങ്കി​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

അ​ന്പ​ല​ക്ക​ട​വ് എ​സ്എ​ൻ​ഡി​പി 782-ാം ന​ന്പ​ർ ശാ​ഖ​യു​ടെ കീ​ഴി​ലു​ള്ള ഒ​ള​ശ ശ​ങ്ക​ര​നാ​രാ​യ​ണ പു​രം ക്ഷേ​ത്ര​ത്തി​ലെ ആ​കെ​യു​ള്ള ഏ​ഴ് കാ​ണി​ക്ക​വ​ഞ്ചി​ക​ളി​ൽ ആ​റും കു​ത്തി തു​റ​ന്ന നി​ല​യി​ലാ​ണ്. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു.

ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.30 ന് ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ മേ​ൽ​ശാ​ന്തി വി​നോ​ദ് ശാ​ന്തി​യാ​ണ് കാ​ണി​ക്ക​വ​ഞ്ചി​ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. ശാ​ന്തി അ​റി​യി​ച്ച​തോ​ടെ ശാ​ഖാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. രാ​ജാ​മ​ണി സ്ഥ​ല​ത്തെ​ത്തി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഡി​വൈ​എ​സ്പി സ​ന്തോ​ഷ് ക​മാ​ർ, സി​ഐ അ​നൂ​പ് കൃ​ഷ്ണ, എ​സ്ഐ ശ്രീ​ജി​ത് ജി. ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും, ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

അപരിചിതരെ കാണാനായി
ബു​ധ​നാ​ഴ്ച ദീ​പാ​രാ​ധ​ന സ​മ​യ​ത്ത് ക്ഷേ​ത്ര പ​രി​സ​ര​ത്ത് ക​ണ്ട അ​പ​രി​ചി​ത​രാ​യ ര​ണ്ട് യു​വാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് കാ​ണി​ക്ക​വ​ഞ്ചി​ക​ൾ അ​വ​സാ​ന​മാ​യി തു​റ​ന്ന​ത്. 25,000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ടെ​ന്ന് ക​രു​തു​ന്ന​താ​യി ശാ​ഖാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ലാ​ല​ൻ പ​റ​ഞ്ഞു.

എ​സ്എ​ൻ​ഡി​പി ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടു​ത്ത കാ​ല​ത്തു​ണ്ടാ​കു​ന്ന മോ​ഷ​ണ​ങ്ങ​ളി​ൽ ഗു​രു​ദേ​വ ഭ​ക്ത​ർ​ക്ക് ആ​ശ​ങ്ക​യു​ള്ള​താ​യി ശാ​ഖാ പ്ര​സി​ഡ​ന്‍റ് പി.​കെ. മ​ഹേ​ഷ് അ​റി​യി​ച്ചു. വ​ല്ല്യാ​ടും പ​രി​പ്പി​ലും ഗു​രു​ദേ​വ ക്ഷേ​ത്ര​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ സ​ന്ദ​ർ​ശി​ച്ചു
മോ​ഷ​ണം ന​ട​ന്ന ഒ​ള​ശ ശ​ങ്ക​ര​നാ​രാ​യ​ണ പു​രം ക്ഷേ​ത്ര​ത്തി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തു​വാ​ൻ വേ​ണ്ട ന​ട​പ​ടി ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സി​ന് അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശം ന​ൽ​കി.

എ​സ്എ​ൻ​ഡി​പി കോ​ട്ട​യം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ആ​ർ. രാ​ജീ​വ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ബി​ത പ്രേം​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ക​രീ​മ​ഠം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ര​തീ​ഷ് കെ. ​വാ​സു, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. ആ​ലി​ച്ച​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ദേ​വ​കീ ടീ​ച്ച​ർ, സു​നി​ത അ​ഭി​ഷേ​ക് തു​ട​ങ്ങി​യ​വ​രും ക്ഷേ​ത്ര​ത്തി​ലെ​ത്തി.

Related posts

Leave a Comment